Foot Ball Top News

ക്ലോപ്പിന്റെ കീഴില്‍ കളിക്കാന്‍ താല്‍പര്യം,തല്‍കാലം എങ്ങോട്ടും പോകുന്നില്ല -ഒറിജി

May 4, 2020

ക്ലോപ്പിന്റെ കീഴില്‍ കളിക്കാന്‍ താല്‍പര്യം,തല്‍കാലം എങ്ങോട്ടും പോകുന്നില്ല -ഒറിജി

പരിമിതമായ അവസരങ്ങള്‍ മാത്രം ലഭിക്കുമ്പോഴും തനിക്ക് യൂര്‍ഗന്‍ ക്ലോപ്പിന്റെ കീഴില്‍ കളിക്കാന്‍ ആണ് താല്‍പര്യം എന്ന് ഡിവോക് ഒറിജി.കഴിഞ്ഞ ചാംപ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ബാഴ്സലോണയ്ക്കെതിരെ നേടിയ ഗോളുകള്‍ ഒറിജിയെ അന്‍ഫീല്‍ഡില്‍ ഹീറോ ആക്കി.

 

ഈ സീസണില്‍ ആകെ അഞ്ച് മല്‍സരങ്ങളില്‍ മാത്രമേ ഒറിജി കളിച്ചിട്ടുള്ളൂ എങ്കിലും ക്ലോപ്പിന്റെ കീഴില്‍ തന്‍റെ കളി മെച്ചപ്പെടുന്നുണ്ടെന്നാണ് ഒറിജിയുടെ വാദം.താന്‍ കഴിഞ്ഞ സീസണില്‍ കളിച്ച പോലെ അല്ല ഇപ്പോള്‍ കളിക്കുന്നത് എല്ലാം മാറുന്നുണ്ട്.2019 ല്‍ ലിവര്‍പൂളുമായി ഒരു ലോങ് ടേം കോണ്‍ട്രാക്റ്റ് ഒറിജി സൈന്‍ ചെയ്തിട്ടുണ്ട്.തന്‍റെ കരിയറിലെ ഏറ്റവും പ്രസക്തമായ നിമിഷം യുസിഎല്‍ ഫൈനലില്‍ ടോട്ടന്‍ഹാമിനെതിരെ നേടിയ ഗോള്‍ ആണെന്നും ഒറിജി പറഞ്ഞു.

Leave a comment