Foot Ball Top News

ഇബ്രാഹിമോവിചിനോടൊപ്പം കളിക്കാന്‍ കിട്ടിയ അവസരം ഞാന്‍ ആസ്വദിക്കുന്നു-തിയോ ഹെര്‍ണാണ്ടസ്

May 4, 2020

ഇബ്രാഹിമോവിചിനോടൊപ്പം കളിക്കാന്‍ കിട്ടിയ അവസരം ഞാന്‍ ആസ്വദിക്കുന്നു-തിയോ ഹെര്‍ണാണ്ടസ്

എ‌സി മിലാന്‍ ഫുള്‍ ബാക്ക് തിയോ ഹെര്‍ണാണ്ടസ് സ്ലാട്ടന്‍ ഇബ്രാഹിമോവിചിനോടൊപ്പം കളിക്കുന്നത് തനിക്ക് ലഭിച്ച വരമായാണ് കാണുന്നതെന്ന് പറഞ്ഞു.ഇബ്രായുടെ കൈയില്‍ നിന്നും കുറെ പഠിക്കാന്‍ ഉണ്ടെന്നും ലോകത്തിലെ മികച്ച താരങ്ങളില്‍ ഒരാളാണ് ഇബ്രാഹിമോവിച്ച് എന്നും ഹെര്‍ണാണ്ടസ് അഭിപ്രായപ്പെട്ടു.

2019 ല്‍ റയല്‍ മാഡ്രിഡില്‍ നിന്നും ഹെര്‍ണാണ്ടസിനെ എ‌സി മിലാന്‍ വാങ്ങിയത് 20 മില്യണ്‍ യൂറോയ്ക്കാണ്.ടീമില്‍ എത്തിയത് മുതല്‍ ഇരുപത്തിരണ്ട്കാരനായ തിയോ ഹെര്‍ണാണ്ടസ് മികച്ച പ്രകടനം ആണ് ഇതുവരെ കാഴ്ചവച്ചത്.25 മല്‍സരങ്ങളില്‍ നിന്നും 6 ഗോളുകളും 3 അസിസ്റ്റുകളും ഇതുവരെ ഹെര്‍ണാണ്ടസ് നേടി കഴിഞ്ഞു.ഇബ്രയുമായി കളിക്കാന്‍ കിട്ടിയ അവസരം താന്‍ നന്നായി ആസ്വദിക്കുന്നു എന്നും തിയോ വെളിപ്പെടുത്തി.താന്‍ ഇപ്പോള്‍ ചെറുപ്പമാണെന്നും ഈ കാലഘട്ടത്തിലാണ് ഒരു കളിക്കാരന്‍ ടാക്റ്റികലായി കളിക്കാന്‍ പഠിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Leave a comment