പെട്രോയെ തൂക്കാന്‍ റോമയും റയല്‍ ബെറ്റിസും
ജൂണ്‍ 30 നു ചെല്‍സിയുമായി കോണ്‍ട്രാക്റ്റ് തീരുന്ന പെഡ്രോയെ തങ്ങളുടെ ടീമിലെത്തിക്കാന്‍ ഇറ്റാലിയന്‍ ക്ലബായ റോമയും സ്പാനിഷ് ക്ലബായ റയല്‍ ബെറ്റിസും കളത്തില്‍ എന്ന് വാര്‍ത്തകള്‍.32 വയസ്സുള്ള താരത്തിനെ വാങ്ങുന്നത് ഇനി ഫ്രീ ട്രാന്‍സ്ഫര്‍ ആയാണ്.
റയല്‍ ബെറ്റിസില്‍ ശംബളം കുറവാണെങ്കിലും തന്‍റെ നാട്ടിലേക്ക് തിരിച്ചു പോകാന്‍ പെഡ്രോയ്ക്ക് സാധിക്കും.റയല്‍ ബെറ്റിസ് ഇപ്പോഴത്തെ ടീമിലെ വേണ്ടാത്ത താരങ്ങളെ ഒഴിവാക്കി പെഡ്രോ കൊണ്ടുവരാന്‍ ശ്രമിക്കും എന്നും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു.മേജര്‍ ലീഗ് സോക്കര്‍ ടീമുകളായ ന്യൂ യോര്‍ക്ക് എഫ്സി,ഇന്‍റര്‍ മിയാമി എന്നീ ക്ലബുകളും പെഡ്രോയില്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.ജപ്പാനിലെ ക്ലബ് വിസ്സെല്‍ കൊബെയും പെഡ്രോയെ സൈന്‍ ചെയ്യാനുള്ള റേസില്‍ പങ്കെടുക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.