Foot Ball Top News

പ്രീമിയര്‍ ലീഗിലേക്ക് കണ്ണും നട്ട് ലൂക്കാസ് വാസ്‌ക്വസ്

May 4, 2020

പ്രീമിയര്‍ ലീഗിലേക്ക് കണ്ണും നട്ട് ലൂക്കാസ് വാസ്‌ക്വസ്

റയൽ മാഡ്രിഡ് താരം ലൂക്കാസ് വാസ്‌ക്വസ് പ്രീമിയർ ലീഗിലേക്കുള്ള ഭാവി നീക്കത്തിനുള്ള വാതിൽ തുറന്നിരിക്കുകയാണ്, ഇംഗ്ലണ്ടിൽ കളിക്കാനുള്ള അവസരം തനിക്ക് വളരെ സന്തോഷം തരുന്നതാണ് എന്നും അദ്ദേഹം സമ്മതിച്ചു.2010 ൽ സീനിയർ സ്ക്വാഡിലേക്ക്  പ്രൊമോഷന്‍  നേടിയ വാസ്ക്വസ് റയല്‍ ഒന്നാം ടീമില്‍ ഫോം കണ്ടെത്തുന്നതിന് വിഷമിച്ചു.അടുത്ത സമ്മറില്‍ വലിയ സൈനിങ് നടത്താന്‍ ഇരിക്കുന്ന റയല്‍ ടീമില്‍ നിന്നും വേണ്ടാത്ത താരങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണ്.

 

റയല്‍ അടുപ്പിച്ച് മൂന്ന് ചാമ്പ്യന്‍സ് ലീഗ് നേടിയപ്പോള്‍ വാസ്‌ക്വസിന്‍റെ പ്രകടനം വളരെ ശ്രദ്ധേയമായിരുന്നു.റോനാള്‍ഡോയ്ക്കും ബെന്‍സെമയ്ക്കും നല്ല സപ്പോര്‍ട്ട് നല്‍കാന്‍ വാസ്‌ക്വസിനായി.തന്‍റെ ആഗ്രഹം റയലില്‍ വിരമിക്കണം എന്നാണ് എന്നാല്‍ ഫൂട്ബാളില്‍ എപ്പോള്‍ എന്ത് നടക്കും എന്ന് പറയാന്‍ കഴിയില്ല എന്നും വാസ്‌ക്വസ് പറഞ്ഞു.

Leave a comment