ഞാന്‍ അദ്ദേഹത്തെ പോലെ ഒരു താരത്തിനെ കണ്ടിട്ടില്ല-കുട്ടിഞ്ഞോയെ കുറിച്ച് വില്യന്‍ ബിജേവ്
മുന്‍ ലിവര്‍പ്പൂള്‍ താരമായിരുന്ന വില്യന്‍ ബിജേവ് താന്‍ ലിവര്‍പൂളില്‍ ഉണ്ടായിരുന്ന കാലത്ത് തന്നെ ഏറ്റവും കൂടുതല്‍ ആശ്ചര്യപ്പെടുത്തിയത് ഫിലിപ്പെ കുട്ടിഞ്ഞോ എന്ന് വെളിപ്പെടുത്തി.2011 ല്‍ ആദ്യമായി പ്രൊഫഷണല്‍ കോണ്‍ട്രാക്റ്റ് ലിവര്‍പൂളുമായി സൈന്‍ ചെയ്ത ബിജേവ് തന്‍റെ കരിയറിന് തുടക്കം കുറിച്ചു.
ഈ കാലയളവില്‍ തന്നെ കുട്ടിഞ്ഞോ വളരെയധികം അത്ഭുതപ്പെടുത്തിയെന്നും,അദ്ദേഹം വളരെ അധികം ടെക്നികല്‍ എബിലിറ്റി ഉള്ള താരമാണെന്നും ബിജേവ് അഭിപ്രായപ്പെട്ടു.കുട്ടിഞ്ഞോയെ ഇന്‍റര്‍ മിലാനില്‍ നിന്ന് 8.5 മില്യണ്‍ യൂറോയ്ക്കാണ് ലിവര്‍പ്പൂള്‍ സൈന്‍ ചെയ്തത്.മറ്റ് താരങ്ങളായ സ്ക്രിട്ടല്‍,ഗോള്‍ കീപ്പറായ റൈന എന്നിവരും തന്‍റെ മനസ്സ് കവര്‍ന്നതായി അദ്ദേഹം പറഞ്ഞു.ഇപ്പോള്‍ വില്യന്‍ ബിജേവ് യുഎസ് ലീഗില്‍ സാക്രമെന്‍റോ റിപ്പബ്ലിക് എഫ്സിക്കു വേണ്ടി കളിക്കുകയാണ്.






































