ചെല്‍സി കാന്‍റെയെ വല്ലാതെ മിസ്സ് ചെയ്തു -ഫ്രാങ്ക് ലാംപാർഡ്
ഫ്രാങ്ക് ലാംപാർഡ് എൻഗോലോ കാന്റെയെ “ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാൾ” എന്നാണ് വിശേഷിപ്പിച്ചത്, അതേസമയം മിഡ്ഫീൽഡർക്ക് പരിക്കേറ്റത് 2019-20 കാമ്പെയ്‌നിനിടെ ചെൽസിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ നഷ്ടം ആണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ പ്രീമിയർ ലീഗിലെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവക്കാന്‍ എൻഗോലോ കന്‍റെയ്ക്കായി.
ഈ അടുത്ത് ചെല്‍സിയില്‍ നാലോ അഞ്ചോ താരങ്ങള്‍ പരിക്കേറ്റ് പുറത്താണ്,എന്നാല്‍ ഞങ്ങളെ ഏറ്റവും കൂടുതല്‍ വലയിച്ചത് എൻഗോലോ കാന്റെയുടെ അഭാവമാണ്.എന്തെന്നാല്‍ കാന്‍റെ മൂന്ന് നാല് സീസണുകളായി ടീമില്‍ മികച്ച പ്രകടനം കാഴ്ച്ച വക്കുന്ന ആളാണ്.മാനേജര്‍മാരുടെ ഇഷ്ട്ട താരവും അദ്ദേഹം തന്നെ.അതിനാല്‍ അദ്ദേഹത്തിന്റെ വിടവ് നികത്താന്‍ അത്ര എളുപ്പമല്ല എന്നും ഫ്രാങ്ക് ലംപാര്‍ഡ് പറഞ്ഞു.