ബാഴ്സലോണയില്‍ താന്‍ സന്തുഷ്ടന്‍ -ടെര്‍ സ്റ്റഗന്‍
കരാർ ചർച്ചകൾ നിർത്തിവച്ചിട്ടും ലാ ലിഗാ ചാമ്പ്യന്മാരിൽ താൻ വളരെ സന്തുഷ്ടനാണെന്ന് ബാഴ്‌സ ഗോൾകീപ്പർ മാർക്ക്-ആൻഡ്രെ ടെർ സ്റ്റെഗൻ പറഞ്ഞു.ടെർ സ്റ്റഗന്‍റെ ബാഴ്സയുമായുള്ള നിലവിലെ കരാർ 2021-22 സീസണിന്റെ അവസാനത്തോടെ തീരും, ബയേര്‍ണിലെ മാനുവൽ ന്യൂയറുടെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ടെര്‍ സ്റ്റഗന്‍ ബയേൺ മ്യൂണിക്കുമായി ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഞങ്ങള്‍ ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കാരില്ല ഇതിനെകാള്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ പലതും നോക്കാനുണ്ട്.പിന്നെ താന്‍ ഇവിടെ സന്തുഷ്ടന്‍ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഇപ്പോള്‍ 28 വയസുള്ള ടെര്‍ സ്റ്റഗന്‍ 2014 ഇല്‍ ബോറുസ്സിയ മോന്‍ഷന്‍ഗ്ലാഡ്ബാഷില്‍ നിന്നാണ് ബാഴ്സലോണയിലേക്ക് എത്തിയത്.ബാഴ്സയോടൊപ്പം അദ്ദേഹം നാല് സ്പാനിഷ് ലാലിഗയും ഒരു ചാമ്പ്യന്‍സ് ലീഗ് ട്രോഫികളും നേടി.