ഫോയ്ത്ത് തെറ്റായ സമയത്തില്‍ തെറ്റായ സ്ഥലത്തേക്ക് വന്നു-ഡാറന്‍ ബെന്‍റ്
ഹോസെ മൗറീഞ്ഞോ അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ അര്‍ജന്‍റൈന്‍ താരമായ യുവാൻ ഫോയിത്തിനെ ഓഫ്‌ലോഡ് ചെയ്യുമെന്ന് മുന്‍ ടോട്ടന്‍ഹാം താരമായ ഡാരൻ ബെന്റ്.2017 ഇല്‍ അര്‍ജന്‍റൈന്‍ ക്ലബായ എസ്റ്റൂഡിയാണ്‍റ്റസില്‍ നിന്നും 8 മില്യണ്‍ ഡോളറിനാണ് ടോട്ടന്‍ഹാം യുവാന്‍ ഫോയ്ത്തിനെ വാങ്ങിയത്.അകാലത്ത് ഫോയ്ത്ത് ടോട്ടന്‍ഹാമിന് നല്ല ഒരു ഇന്‍വസ്റ്റ്മന്‍റ് എന്നായിരുന്നു എല്ലാരുടെയും അഭിപ്രായം.
എന്നാല്‍ ഇപ്പോള്‍ ഫോയ്ത്തിന് ടീമില്‍ സ്ഥിരമായ സ്ഥാനം ഇല്ല.ഡാറന്‍ ബെന്‍റ് പറയുന്നത് ഫോയ്ത്ത് തെറ്റായ സമയത്ത് തെറ്റായ സ്ഥലത്തേക്ക് വന്നു,ഇപ്പോഴത്തെ ഡിഫന്‍റര്‍സായ ജാന്‍ വേര്‍ട്ടോങ്ങന്‍ ടടോബി അല്‍ഡര്‍വെയറല്‍ഡ് എന്നിവര്‍ മികച്ച പ്രകടനം കാഴ്ച്ച വക്കുന്നതും ഫോയ്ത്തിന് പാരയാകുന്നു എന്നും ബെന്‍റ് കൂട്ടിച്ചേര്‍ത്തു.ഇപ്പോള്‍ ഫോയ്ത്തിന് ടോട്ടന്‍ഹാമുമായി 2022 വരെ കരാര്‍ കാലാവധിയുണ്ട്.