റൊണാള്‍ഡീഞ്ഞോയെ പോലെ തന്നെയാണ് നെയ്മറും-സെസ്ക്ക് ഫാബ്രിഗസ്
റൊണാള്‍ഡീഞ്ഞോയുടെ ഗുണങ്ങള്‍ ഉള്ള താരമാണ് ബ്രസീലിയന്‍ ഫോര്‍വാര്‍ഡായ നെയ്മര്‍ ജൂണിയര്‍ എന്ന് മുന്‍ ബാഴ്സ താരമായ സെസ്ക്ക് ഫാബ്രിഗസ്.നെയ്മറെ പോലത്തെ ഒരു താരം എപ്പോള്‍ അസിസ്റ്റ് തരുമെന്നോ എപ്പോള്‍ ഡ്രിബിള്‍ ചെയുമെന്നോ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നെയ്മര്‍ ബാഴ്സലോണ ഉപേക്ഷിച്ച് പിഎസ്ജിയില്‍ ചേര്‍ന്നപ്പോള്‍ താന്‍ തകര്‍ന്ന് പോയതായി ഫാബ്രിഗാസ് അറിയിച്ചു.
ഇപ്പോള്‍ ഫ്രഞ്ച് ക്ലബായ മൊണാക്കോ താരമായ ഫാബ്രിഗാസ് പിഎസ്ജിയുമൊത്തുള്ള മല്‍സരത്തില്‍ നെയ്മര്‍ തങ്ങളെ വെള്ളം കുടിപ്പിച്ചതായി പറഞ്ഞു.”അവന്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ആണ്.പ്രധാന മല്‍സരങ്ങളിലെ അവന്‍റെ പ്രകടനം നിര്‍ണയകമാണ്.റൊണാള്‍ഡീഞ്ഞോയുടെ കളിയുമായി സാമ്യം തോന്നിക്കുന്നതാണ് അവന്‍റെയും.ഒരു ചാമ്പ്യന് വേണ്ട എല്ലാ ഗുണങ്ങളും നെയ്മറിന് ഉണ്ട്” എന്നും സെസ്ക്ക് ഫാബ്രിഗാസ് പറഞ്ഞു.






































