ഇവിടം വിടാന്‍ എനിക്ക് തല്‍പര്യമില്ല,നയം വ്യക്തമാക്കി മാര്‍സെലോ
ഇറ്റാലിയന്‍ ക്ലബായ യുവന്‍റസുമായി ട്രാന്‍സ്ഫര്‍ റൂമറുകള്‍ സ്ഥിരമായി നിലനില്‍ക്കുമ്പോഴും തനിക്ക് റയല്‍ മാഡ്രിഡ് വിടാന്‍ ഉദ്ദേശമിലെന്ന് മാര്‍സെലോ.തന്‍റെ സുഹൃത്തായ റൊണാള്‍ഡോ യുവന്‍റസിലേക്ക് പോയത് മുതലാണ് മാര്‍സെലോയും തന്‍റെ കൂട്ടുകാരനെ അനുഗമിക്കും എന്ന് ഫുട്ബോള്‍ ലോകം കണക്ക് കൂട്ടിയത്.2007 ഇല്‍ റയലില്‍ എത്തിയ മാര്‍സെലോ ടീമിന്‍റെ നെടുംതൂണായ കാഴ്ച്ചയാണ് പിന്നെ നമ്മള്‍ കണ്ടത്.
“എനിക്ക് പോകാൻ താൽപ്പര്യമില്ല, എന്തായാലും മാഡ്രിഡ് എന്നെ പോകാന്‍ അനുവദിക്കുമെന്ന് ഞാൻ കരുതുന്നില്ല,” അദ്ദേഹം ഒരു ഇൻസ്റ്റാഗ്രാം ലൈവ് ചാറ്റിൽ ഫാബിയോ കന്നവാരോയോട് പറഞ്ഞു.”ഞാൻ ഇവിടെ വളരെ സന്തോഷവാനാണ്. ഞാൻ കുടുംബത്തോടൊപ്പം ഇവിടെ വന്നത് മുതൽ തൃപ്തനാണ്.യുവന്‍റസുമായി ഉണ്ടാകുന്ന വാര്‍ത്തകള്‍ എത്രത്തോളം ശരി ആണെന്ന് പോലും എനിക്ക് അറിയില്ല”എന്ന് മാര്‍സെലോ പറഞ്ഞു.






































