സ്പെയിനിലേക്കുള തിരിച്ച് വരവ് തള്ളി കളയാതെ സെര്‍ജിയോ അഗ്യുറോ
കരാർ അവസാനിക്കുമ്പോൾ സെർജിയോ അഗ്യൂറോ സ്പെയിനിലേക്കുള്ള തിരിച്ചുവരവ് പൂര്‍ണമായി നിരസിക്കുന്നില്ല.പക്ഷേ മാഞ്ചസ്റ്റർ സിറ്റിയുമായി ചാമ്പ്യൻസ് ലീഗ് നേടാൻ ശ്രമിക്കുന്നതിലാണ് താൻ ശ്രദ്ധിക്കുന്നതെന്ന് പറഞ്ഞു.നിലവിലെ കരാറിൽ അർജന്റീനക്കാരന് 14 മാസം ശേഷിക്കുന്നുണ്ടെങ്കിലും അത് കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ ഭാവി അനിശ്ചിതത്തിലാണ്.
അടുത്ത മാസം 32 വയസ്സ് തികയുന്ന അഗ്യൂറോ, 2011 ൽ 40 മില്യൺ ഡോളർ ഇടപാടിൽ അറ്റ്ലെറ്റിക്കോ മാഡ്രിഡിൽ നിന്ന് സിറ്റിയിൽ ചേർന്നു.ഇപ്പോള്‍ അദ്ദേഹമാണ് ക്ലബിന്റെ എക്കാലത്തെയും മുൻനിര ഗോൾ സ്കോറര്‍. പഴയകാല ക്ലബ് ഇൻഡിപെൻഡന്റിനൊപ്പം തന്റെ കരിയർ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പണ്ടേ പറഞ്ഞിരുന്നു.തല്‍കാലം ഇപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ സിറ്റിക്ക് വേണ്ടി ചാമ്പ്യന്‍സ് ലീഗ് ട്രോഫി നേടുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഉള്ളത് എന്നും കൂട്ടിച്ചേര്‍ത്തു.






































