Foot Ball Top News

വാന്‍ ഡൈക്ക് ലോകത്തിലെ മികച്ച ഡിഫന്‍റര്‍ -നിക്ലാസ് ഷൂലെ

May 2, 2020

വാന്‍ ഡൈക്ക് ലോകത്തിലെ മികച്ച ഡിഫന്‍റര്‍ -നിക്ലാസ് ഷൂലെ

ലിവർപൂൾ താരം വിർജിൽ വാൻ ഡൈക്ക്  ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധക്കാരനാണ്  എന്ന് ബയേൺ മ്യൂണിച്ച് സെന്റർ ബാക്ക് നിക്ലാസ് ഷൂലെ  പ്രശംസിച്ചു.28 കാരനായ വാൻ ഡൈക്ക് സതാംറ്റനില്‍  നിന്ന് ജനുവരി 2018 ഇല്‍ റെകോര്‍ഡ് തുകയ്ക്കാണ് ലിവര്‍പൂളില്‍ എത്തിയത്.കഴിഞ്ഞ സീസണിലെ ലിവര്‍പൂളിന്‍റെ ചാമ്പ്യന്‍സ് ലീഗ് വിജയത്തില്‍ വലിയ പങ്കാണ് വാൻ ഡൈക്ക് വഹിച്ചത്.

 

27 വയസ്സായ വന്‍ ഡൈക്ക് ലിവര്‍പൂളില്‍ പോയിട്ടും മികച്ച രീതിയില്‍ ആണ് കളിക്കുന്നത്.ഇപ്പോള്‍ 30 വയസ്സാകുന്നതിന് മുന്‍പെ അദ്ദേഹം ലോകത്തിലെ തന്നെ മികച്ച ഡിഫന്‍റര്‍ എന്ന പേരെടുക്കുകയും ചെയ്തു നിക്ലാസ് ഷൂലെ ബയേര്‍ണ്‍ 51 ഇന് നല്‍കിയ അഭിമുഘത്തില്‍ സംസാരിക്കുകയായിരുന്നു.അഞ്ച് വർഷത്തെ കരാറിൽ 2017 ൽ ഹോഫെൻഹൈമിൽ നിന്ന് ബയേണിൽ ചേർന്ന ഷൂലെ  ബുണ്ടസ്ലിഗ ഭീമന്മാർക്ക് വേണ്ടി  96 മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

Leave a comment