Foot Ball Top News

അവന്‍ ഒരു നാള്‍ പെലെയുടെ റെകോര്‍ഡ് മറികടക്കും തീര്‍ച്ച-ഗാരി നെവില്‍

May 2, 2020

അവന്‍ ഒരു നാള്‍ പെലെയുടെ റെകോര്‍ഡ് മറികടക്കും തീര്‍ച്ച-ഗാരി നെവില്‍

സൂപ്പര്‍ താരം റൊണാള്‍ഡോയുടെ കൂടെ ആറ് കൊല്ലം മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളിച്ച ഗാരി നെവില്‍ റൊണാള്‍ഡോയ്ക്ക് ഫുട്ബോള്‍ ലെജണ്ടായ പേലെയേ മറികടക്കണം എന്ന അതിയായ ആഗ്രഹം ഉള്ളതായി പറഞ്ഞു.നീണ്ട 18 വര്‍ഷത്തിനടയിലെ കരിയറില്‍ രണ്ട് ലാലിഗ,മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍,അഞ്ച് ചാമ്പ്യന്‍സ് ലീഗ് ട്രോഫികള്‍,പോരാത്തതിന് ഒരു സീരി എ കിരീടവും നേടിയ അദ്ദേഹത്തിന്റെ കരിയര്‍ സംഭവബഹുലമായിരുന്നു.

 

സ്കൈ സ്പോര്‍റ്റ്സിന് നല്‍കിയ അഭിമുഘത്തിലാണ് നെവില്‍ തന്‍റെ  സഹതാരത്തെ കുറിച്ച് വാതോരാതെ പ്രശംസിച്ചത്.ലോകത്തിലെ മികച്ച ഫുട്ബോള്‍ താരം ആകുന്നതിന് വേണ്ടി അദ്ദേഹം നന്നായി പരിശ്രമിക്കും.ബ്രസീലിയന്‍ താരമായ പെലെയുടെ 1000 ഗോള്‍ എന്ന റെകോര്‍ഡ് തകര്‍ക്കാന്‍ റൊണാള്‍ഡോ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അത് നേടുകയും ചെയുമെന്ന് ഗാരി നെവില്‍ വിശ്വസിക്കുന്നതായി പറഞ്ഞു.

Leave a comment