ബാഴ്സലോണ എപ്പോഴും നല്ല താരങ്ങളെ ടീമിലെത്തിക്കാന്‍ താല്‍പര്യപ്പെടുന്നു-ക്വിക്കി സെത്തിയെന്‍
ബാഴ്സലോണ ഹെഡ് കോച്ച് ക്വിക്കി സെത്തിയെന്‍ യുവ അര്‍ജന്‍റൈന്‍ താരമായ ലൌതരോ മാര്‍ട്ടിനസ് ബാഴ്സലോണയിലേക്ക് വന്നാല്‍ അദ്ദേഹത്തിന്റെ കരിയര്‍ വളരെ അര്‍ത്തമുള്ളതാവുമെന്ന് പറഞ്ഞു.തന്‍റെ ക്ലബായ ബാഴ്സലോണ ഏത് കാലവും നല്ല കളിക്കാരെ ടീമിലെത്തിക്കാന്‍ നോക്കിയിട്ടേയുള്ളൂ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.മാര്‍ട്ടിനസിന് പത്ത് മില്യണ്‍ യൂറോ നല്‍കാന്‍ ബാഴ്സലോണ തയ്യാറാണ് എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ലൌതരോ നല്ല കഴിവുള്ള താരമാണെന്നും അദ്ദേഹത്തിന് ബാഴ്സലോണ താരമായ ലയണല്‍ മെസ്സിയുടെ ഒപ്പം നല്ല രീതിയില്‍ കളിക്കാന്‍ ആകുമെന്നും സെത്തിയെന്‍ പറഞ്ഞു.ഈ സീസണില്‍ ഇന്‍റര്‍ മിലാന് വേണ്ടി 31 മല്‍സരങ്ങളില്‍ നിന്നും 16 ഗോളുകള്‍ നേടാന്‍ മാര്‍ട്ടിനസിന് കഴിഞ്ഞു.തന്‍റെ സഹതരമായ റൊമേലൂ ലൂക്കാക്കൂവിനോടൊപ്പം മികച്ച രീതിയില്‍ ലിങ്ക് ചെയ്ത് കളിക്കാന്‍ മാര്‍ട്ടിനസിന് പറ്റുന്നുണ്ട്.






































