ഞാന്‍ വളര്‍ന്നത് റൊണാള്‍ഡോയുടെ കളി കണ്ട്-ഏര്‍ലിങ് ഹാലണ്ട്
യുവന്റസ് സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോ തനിക്ക് പ്രചോദനമാണെന്ന് ബോറൂസിയ ഡോര്‍ട്ട് മുണ്ട് താരമായ എർലിംഗ് ഹാലാൻഡ് വെളിപ്പെടുത്തി.സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് ഹാലണ്ടിനെ ടീമിലെത്തിക്കാന്‍ താല്‍പര്യപ്പെടുന്നതായി വാര്‍ത്തകള്‍ ഉണ്ട്.
19 കാരനായ സ്‌ട്രൈക്കർ ജനുവരിയിൽ ഡോർട്മുണ്ടിൽ ചേരുന്നതിന് മുന്‍പ് സാൽസ്ബർഗിനായി 28 ഗോളുകൾ നേടി.തന്‍റെ പ്രചോദനം പോര്‍ച്ചുഗീസ് താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആണെന്നും അദ്ദേഹത്തിന്റെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലെയും റയല്‍ മാഡ്രിഡിലെയും കളി കണ്ടിട്ടാണ് താന്‍ ഫുട്ബോള്‍ പഠിച്ചത് എന്നും ഹാലണ്ട് കൂട്ടിച്ചേര്‍ത്തു.മല്‍സരം നടക്കുന്നതിനിടയില്‍ റൊണാള്‍ഡോയുടെ മുഖത്ത് നിശ്ചയദാര്‍ദ്യം നമുക്ക് കാണാന്‍ കഴിയും. ഗോള്‍ നേടുമെന്ന് അദ്ദേഹത്തിന്‍റെ മുഖം കണ്ടാല്‍ തന്നെ നമുക്ക് മനസിലാകും.അഭിമുഘത്തില്‍ തന്നെ ട്രോളിയ നെയ്മറെയും സംഘത്തെയും തന്‍റെ നന്ദി അറിയിക്കാനും ഹാലണ്ട് വിട്ട്പോയില്ല.അവര്‍ അങ്ങനെ ചെയ്തിലായിരുന്നു എങ്കില്‍ ജനങ്ങളുടെ ഇടയില്‍ യോഗയ്ക്ക് ഇത്ര പ്രധാന്യം ലഭിച്ചിട്ടുണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു.






































