സാഞ്ചോ ലിവര്‍പൂളിനെ കൂടുതല്‍ വിനാശകാരികള്‍ ആക്കും- ട്രന്‍റ് അലക്സാണ്ടര്‍ അര്‍നോള്‍ഡ്
ട്രന്‍റ് അലക്സാണ്ടര്‍ അര്‍നോള്‍ഡ് തന്‍റെ ഇംഗ്ലണ്ട് സഹതരമായ ജാഡന്‍ സാഞ്ചോ ലിവര്‍പൂളിലേക്ക് വരാനുള്ള ആഗ്രഹം പങ്കുവച്ചു.20 വയസ്സുള്ള സാഞ്ചോ പ്രീമിയര്‍ ലീഗില്‍ അടുത്ത സീസണില്‍ എത്താനുള്ള സാധ്യതയുണ്ട്.ലിവര്‍പൂളിന്‍റെ ചിരവൈരികളായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡുമായി ജാഡന്‍ സഞ്ചോയുടെ ട്രാന്‍സ്ഫര്‍ റൂമറുകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.
വ്യാഴാഴ്ച്ച ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിലാണ് അര്‍നോല്‍ഡ് സഞ്ചോയുമൊത്ത് കളിക്കുവാനുള്ള തന്‍റെ ആഗ്രഹം പങ്കുവച്ചത്.അവന്‍ ലിവര്‍പൂളിലേക്ക് വന്നാല്‍ ഞങ്ങള്‍ ടീമെന്ന രീതിയില്‍ ഇനിയും മെച്ചപ്പെടും.ഇംഗ്ലണ്ടില്‍ ഞങ്ങള്‍ ഒപ്പം കളിച്ചിട്ടുളത്തിനാല്‍ അവനെ എനിക്ക് അറിയാം.അദ്ദേഹം വളരെ സ്പെഷ്യലായ കളിക്കാരനാണ്.പിച്ചില്‍ അവന്‍ എന്ത് ചെയുമെന്ന് എനിക്ക് വളരെ കൃത്യമായി അറിയാം.ഇംഗ്ലണ്ട് ടീമില്‍ ഞങ്ങള്‍ വളരെ നന്നായി ലിങ്ക് ചെയ്തു കളിക്കുമെന്നും അര്‍ണോള്‍ഡ് പറഞ്ഞു.






































