താരങ്ങള്‍ ഭയത്തിലാണ്-സെര്‍ജിയോ അഗ്യുറോ
മാഞ്ചെസ്റ്റര്‍ സിറ്റി താരമായ സെര്‍ജിയോ അഗ്യുറോ എല്‍ ചിരിങ്ഗുയിറ്റോയ്ക്കു നല്‍കിയ അഭിമുഘത്തില്‍ എല്ലാ താരങ്ങളും ഇപ്പോള്‍ വളരെ ഭയത്തില്‍ ആണെന്നും ലീഗ് തുടങ്ങിയാല്‍ അത് ഇരട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.സീസൺ എങ്ങനെ പുനരാരംഭിക്കാമെന്ന് ചർച്ച ചെയ്യാൻ വെള്ളിയാഴ്ച ക്ലബ്ബുകൾ യോഗം ചേരും, ജൂൺ 8 ന് നിലവിൽ മത്സരങ്ങൾ ആരംഭിക്കുമെന്ന് താല്‍കലികമായി തീരുമാനം എടുത്തിട്ടുണ്ട്.
ക്ലബ്ബുകളും ഇംഗ്ലണ്ട് സർക്കാരും ലീഗ് പുനരാരംഭിക്കാനുള്ള നടപടികളിൽ കൈകൊള്ളും എങ്കിലും ഇപ്പോഴും എങ്ങനെ മല്‍സരങ്ങള്‍ നടത്തും എന്നത്തിന് ആശയ കുഴപ്പങ്ങള്‍ നില നില്‍ക്കുന്നുണ്ട്.അതിനിടെയാണ് അഗ്യുറോ താനടങ്ങുന്ന പ്രീമിയര്‍ ലീഗ് താരങ്ങള്‍ ഭയ ചകിതരാണെന്നും ഞങ്ങള്‍ക്കും കുടുംബവും കുട്ടികളും ഉണ്ടെന്നും ,മല്‍സരങ്ങള്‍ തുടര്‍ന്നാല്‍ അവരുടെ ആരോഗ്യ കാര്യത്തില്‍ തനിക്ക് വേവലാതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.