ബുണ്ടസ്ലിഗ തുടങ്ങാന്‍ അനിശ്ചിതത്വം,തീരുമാനം ബുധനാഴ്ച്ചത്തെ യോഗത്തില്‍
ബുണ്ടസ്ലിഗ മല്‍സരങ്ങള്‍ വ്യാഴാഴ്ച്ച തുടങ്ങും എന്നതില്‍ പുതിയ അനിശ്ചിതത്വം നേരിടുന്നു.ജര്‍മന്‍ സര്‍ക്കാര്‍ ഫൂട്ബാള്‍ എന്നു നടത്താം എന്ന് ഇതുവരെ തീരുമാനം എടുക്കാത്തതാണ് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ക്ക് കാരണം.ജർമൻ ഫുട്ബോൾ ലീഗ് (ഡിഎഫ്‌എൽ) ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ്റ്റ്യൻ സെഫെർട്ട് കഴിഞ്ഞ ആഴ്ച ബുണ്ടസ്ലിഗ മെയ് 9 മുതൽ വീണ്ടും തുടങ്ങാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു.
ജര്‍മന്‍ ചാന്‍സലറായ അങ്കല മെർക്കലും മറ്റ് സംസ്ഥാന നേതാക്കളും അടുത്ത ബുധനാഴ്ച വീണ്ടും കൂടിക്കാഴ്ച നടത്തും. ഡൈ വെൽറ്റും മറ്റ് പത്രങ്ങളും ആരോപിക്കുന്നത് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത് മെയ് 9 ന് ലീഗ് പുനരാരംഭിക്കാന്‍ ഇപ്പോള്‍ സാധ്യത കുറവാണ് എന്നാണ്.ജര്‍മനിയില്‍ ഇതുവരെ കോവിഡ് മൂലം 5900 മരണങ്ങള്‍ സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.