മെസ്സിയുമായി ഷര്‍ട്ട് കൈമാറ്റം നടത്താതിന്‍റെ രഹസ്യം പങ്കിട്ട് ജോർദാൻ ഹെൻഡേഴ്സൺ
ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ ബാഴ്‌സലോണയോട് പരാജയപ്പെടുത്തിയതിന് ശേഷം ഷർട്ടുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് റോയ് കീന്റെ ഉപദേശം സ്വീകരിച്ചതായി ജോർദാൻ ഹെൻഡേഴ്സൺ വെളിപ്പെടുത്തി. ലയണൽ മെസ്സിയുടെ ജേഴ്സി താന്‍ ഒരിക്കലും വാങ്ങിലെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ലിവർപൂള്‍ 3-0ന് തോറ്റിരുന്നു.ഇരട്ട ഗോള്‍ നേടിയ മെസ്സിയയിരുന്നു കളിയിലെ താരം.
“ഞാൻ സണ്ടർലാൻഡിൽ ആയിരുന്നപ്പോൾ റോയ് കീൻ എന്നോട് പറഞ്ഞിട്ടുണ്ട്, നിങ്ങൾ ആരുടെയെങ്കിലും ഷർട്ട് ചോദിച്ചാൽ, നിങ്ങൾ അവരെ ഭയപ്പെടുന്നു എന്നാണ് അതിന് അര്‍ത്ഥം എന്ന്.”അതിനാല്‍ താന്‍ മെസ്സിയുടെ ഷര്‍ട്ട് ചോദിച്ചില്ലെന്ന് ജോർദാൻ ഹെൻഡേഴ്സൺ ഡെയിലി മെയിലിനോട് നടത്തിയ അഭിമുഘത്തില്‍ പറഞ്ഞു.എന്നാല്‍ കളിയിലെ മെസ്സിയുടെ മികവിനെ പുകഴ്ത്തുവാന്‍ ഹെൻഡേഴ്സൺ മറന്നില്ല.മെസ്സി ഫ്രീകിക്കിലൂടെ നേടിയ ഗോള്‍ അവിശ്വസനീയ്മാണെന്നും ഹെൻഡേഴ്സൺ കൂട്ടിച്ചേര്‍ത്തു.