അർജെന്റിനയിൽ ഫുട്ബോൾ സീസൺ അവസാനിച്ചു
കൊറോണ വൈറസ് ഭീഷണിയെത്തുടർന്ന് അർജന്റീനയിലെ എല്ലാ ഡിവിഷനുകളിലെയും മത്സരങ്ങൾ അവസാനിപ്പിക്കുന്നതാകും ഉചിതം എന്ന ദേശീയ ആരോഗ്യ സമിതിയുടെ നിർദ്ദേശം പരിഗണിച്ചു ഈ സീസൺ അവസാനിപ്പിക്കുകയാണെന്നു അർജെന്റിന ഫുട്ബോൾ പ്രസിഡന്റ് ക്ലൗഡിയോ തപ്പിയ അറിയിച്ചു.
കോപ്പ ലിബർടാഡോർസിൽ പങ്കെടുക്കാൻ ഇപ്പോഴത്തെ ലീഗ് ടേബിളിൽ മുന്നിലുള്ള ബൊക്ക ജൂനിയേർസ് റിവർപ്ലേറ്റ് റേസിംഗ് ക്ളബ് അര്ജെന്റിനോ ജൂനിയേർസ് എന്നീ ടീമുകൾ അർഹരായിട്ടുണ്ട്
സീസൺ പൂർത്തിയാകും മുൻപുതന്നെ ബൊക്കാ ജൂനിയേർസ്, 48 പോയിന്റുകളുമായി പ്രിമിയേറാ ഡിവിഷൻ ചാമ്പ്യന്മാരായിരുന്നു രണ്ടാം സ്ഥാനം റിവർ പ്ളേറ്റ് 47 പോയിന്റുകൾ
ഇക്കൊല്ലം ഇനി ഒരു മത്സരവും ഉണ്ടാകാൻ സാധ്യത ഇല്ലെന്നും അടുത്ത സീസൺ 2022 ജനുവരിയിൽ ആകും ആരംഭിക്കുക എന്നും പ്രസിഡന്റ് അറിയിക്കുകയുണ്ടായി