അയാക്സ് വിടാന്‍ സമയമായെന്ന് ആന്‍ഡ്രൂ ഒനാന
24 കാരനായ ഒനാന കഴിഞ്ഞ നാല് സീസണുകളിൽ എറെഡിവിസി ഭീമന്മാരായ അയാക്സ് ആംസ്റ്റര്‍ഡാമിനൊപ്പം കളിച്ചു, അദ്ദേഹം 2015 ൽ ബാഴ്സയിൽ നിന്നാണ് വന്നത്.കാമറൂൺ ഗോൾകീപ്പറെ സൈന്‍ ചെയ്യാന്‍ യൂറോപ്പിലെ മിക്ക ക്ലബുകള്‍ക്കും താല്‍പര്യമുണ്ട്.ബാഴ്‌സലോണ, ചെൽസി, ടോട്ടൻഹാം എന്നീ ക്ലബുകള്‍ ഓനാനയുമായുള്ള നീക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു.2022 വരെ അയാക്സില്‍ കരാർ ഉള്ള , ഒരു നീക്കം നടത്താൻ തയ്യാറാണെന്ന് പറഞ്ഞു.
“എന്നെ തെറ്റിദ്ധരിക്കരുത്, അജാക്സിൽ ഞാൻ വളരെ സന്തുഷ്ടനാണ്, ക്ലബിനോട് ഞാൻ വളരെ നന്ദിയുള്ളവനാണ് ഇവിടെ അഞ്ച് മികച്ച വർഷങ്ങളായിരുന്നു, പക്ഷേ ഇപ്പോൾ ഒരു ചുവടുവെക്കാൻ എന്റെ സമയം വന്നിരിക്കുന്നു.”അദ്ദേഹം ചൊവ്വാഴ്ച എ.ഡിയുമായുള്ള അഭിമുഘത്തില്‍ പറഞ്ഞു.എന്ത് നടക്കുമെന്ന് തനിക്കറിയില്ലെന്നും എല്ലാം നല്ലതാവും എന്ന ശുഭാപ്തി വിശ്വത്തിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.