Foot Ball Top News

സിമോണ്‍ ഇന്‍സാഗി യൂര്‍ഗന്‍ ക്ലോപ്പിനെ പോലെയാണ്-സിറോ ഇമ്മോബൈല്‍

April 26, 2020

സിമോണ്‍ ഇന്‍സാഗി യൂര്‍ഗന്‍ ക്ലോപ്പിനെ പോലെയാണ്-സിറോ ഇമ്മോബൈല്‍

ലാസിയോ മാനേജർ സിമോൺ ഇൻസാഗിക്കും തന്‍റെ മുന്‍ കോച്ചായ യൂര്‍ഗന്‍ ക്ലോപ്പിനെ പോലെ തന്നെ കളിക്കാരെ  മോട്ടിവേഷന്‍ ചെയ്യാന്‍  കഴിയും എന്ന് സിറോ ഇമ്മൊബൈൽ അഭിപ്രായപ്പെട്ടു.മുൻ എസി മിലാന്റെയും യുവന്റസ് ഫോർവേഡ് ഫിലിപ്പോയുടെയും ഇളയ സഹോദരനായ ഇൻസാഗി  ഈ സീസണിൽ  ഇറ്റലിയന്‍ സീരി  എ ടൈറ്റിൽ ചലഞ്ചിനെ സൂത്രധാരന്‍ ആണ്.26 കളികൾ കളിച്ച ലാസിയോ യുവന്റസിന് പിന്നിൽ ഒരു പോയിന്റ് മാത്രമാണ് പുറകെയുള്ളത്.

 

“ഇൻ‌സാഗി ഒരു സമ്പൂർണ്ണ യൂറോപ്യൻ പരിശീലകനാണ്.പല  മല്‍സരങ്ങളിലും ഇൻസാഗി  നന്നായി കൈകാര്യം ചെയ്തു, ഇന്ററിനെതിരെ എന്നെ ബെഞ്ച് ചെയ്തത് ശരിയാണ്. ആ കാലയളവിൽ, ഞങ്ങൾ വളരെയധികം സംസാരിക്കുകയും അങ്ങനെ ഞങ്ങളുടെ ഇടയില്‍  ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ ഒത്ത്തീര്‍പ്പാക്കുകയും ചെയ്തു” എന്ന് സിറോ ഇമ്മോബൈല്‍ പറഞ്ഞു.

Leave a comment