Foot Ball Top News

ഞാന്‍ ഇന്‍റര്‍ മിലാനില്‍ ചേര്‍ന്നത് അബദ്ധമായി-ഡാർക്കോ പാൻ‌സെവ്

April 26, 2020

ഞാന്‍ ഇന്‍റര്‍ മിലാനില്‍ ചേര്‍ന്നത് അബദ്ധമായി-ഡാർക്കോ പാൻ‌സെവ്

മുൻ യൂറോപ്യൻ ഗോൾഡൻ ബൂട്ട് ജേതാവ് ഡാർക്കോ പാൻ‌സെവ് തന്റെ കരിയറിലെ ഏറ്റവും വലിയ അബദ്ധം  1992 ൽ ഇന്ററിൽ ചേര്‍ന്നതായിരുന്നു എന്ന് സമ്മതിച്ചു.1991 ൽ യുഗോസ്ലാവിയന്‍  താരം തന്‍റെ കരിയറിലെ ഉന്നതിയില്‍ നില്‍ക്കുകയായിരുന്നു.റെഡ് സ്റ്റാർ ബെൽഗ്രേഡിനൊപ്പം യൂറോപ്യൻ ഗോൾഡൻ ബൂട്ട് നേടുകയും, ബാലൻ ഡി ഓർ വോട്ടെടുപ്പിൽ രണ്ടാം സ്ഥാനത്ത് ജീൻ-പിയറി പാപ്പിനെ പിന്നില്‍ എത്തുകയും ചെയ്തു.

തന്‍റെ  27ആം വയസ്സിൽ ഇന്‍റര്‍ മിലാനിലേക്ക് പോയ പാന്‍സേവ് സാന്‍ സിറോയില്‍ വളരെ മോശം പ്രകടനം കാഴ്ച്ചവച്ചു.”എന്നാൽ തെറ്റ് എന്റേതാണ്, കാരണം ആ കാലയളവിൽ എന്നെ നോക്കിക്കൊണ്ടിരുന്ന റയൽ മാഡ്രിഡ്, ബാഴ്‌സലോണ അല്ലെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പോലുള്ള ടീമുകളിലേക്ക് എനിക്ക് പോകാൻ കഴിയുമായിരുന്നു.”എന്ന് പാന്‍സേവ് ഒരഭിമുഘത്തില്‍ പറഞ്ഞു.

Leave a comment