Foot Ball legends Top News

ക്രൈഫ് ഇട്ട് തന്ന അടിത്തറ കാത്തുസൂക്ഷിക്കുക മാത്രമാണ് പിന്നീട് വന്ന മാനേജർമാർ ചെയ്തത് – ഗാർഡിയോള

April 26, 2020

author:

ക്രൈഫ് ഇട്ട് തന്ന അടിത്തറ കാത്തുസൂക്ഷിക്കുക മാത്രമാണ് പിന്നീട് വന്ന മാനേജർമാർ ചെയ്തത് – ഗാർഡിയോള

”Johan Cruyff painted the chapel, and Barcelona coaches since merely restore or improve it” – Pep Guardiola

1988 ഏപ്രില്‍ 28 രാത്രി 7 മണി. ക്യമ്പ് നൗ ന് അടുത്തുളള ദി ഹെസ്പാരിയ ഹോട്ടലില്‍ കോച്ച് ലൂയിസ് അരഗോണസും 22 കളിക്കാരും മീറ്റിങ് റൂമില്‍ വച്ച് ക്ളബ് പ്രസിഡണ്ട് ലൂയിസ് ന്യൂനസിന്‍െറ രാജി ആവശ്യപെടുന്നു. ഈ ക്ളബിന്‍െറ വര്‍ണ്ണങളറിയാത്തവന്‍ , ഫാന്‍സിനെ അറിയാത്തവന്‍ എന്ന് മിഡ്ഫീല്‍ഡര്‍ വിക്ടര്‍ മ്യൂനോസ് വിളിച്ച് പറഞ്ഞു. സാധാരണ ഗതിയില്‍ ബോര്‍ഡ് മെംബേഴ്സ് ആണ് പ്രസിഡണ്ടിന്‍െറ രാജി ആവശ്യപെടുക. എന്നാല്‍ അന്നവിടെ ആദ്യമായി കളിക്കാരും കോച്ചുമായിരുന്നു. സ്പാനീഷ് ടാക്സ് അതോരറ്റികള്‍ ബാഴ്സ കളിക്കാര്‍ക്കെതിരെ ഉയര്‍ത്തുന്ന നികുതി വ്യവഹാരങളില്‍ ഇടപെടാത്തതാണ് കളിക്കാരേയും കോച്ചിനെയും ചൊടിപ്പിച്ചത്…1942 ന് ശേഷം ബാഴ്സയുടെ എക്കാലത്തെയും മോശം സീസണ്‍ അതായിരുന്നു …..കളികളത്തിനകത്തെ മോശം അവസ്ഥ കളികളത്തിന് പുറത്തും ബാധിച്ചതോടെ ബാഴ്സ ക്ളബ് ആടിയുലഞ്ഞു. എന്നാല്‍ പ്രശ്നങള്‍ക്കൊടുവില്‍ രാജി വച്ചത് കോച്ചായിരുന്നു. 1998 മേയ് 4 ന് ജൊഹാന്‍ ക്രൈഫ് ബാഴ്സയിലേക്ക് സാരഥ്യമേല്‍ക്കാന്‍ ന്യൂക്യാമ്പിന്‍െറ പടികള്‍ കയറി… 8 വര്‍ഷത്തിന് ശേഷം അയാള്‍ തിരിച്ചിറങ്ങുമ്പോള്‍ കിരീട വരള്‍ച്ചയാര്‍ന്ന കാലഘട്ടം പിന്നിട്ട ബാഴ്സയെന്ന ക്ളബ് 11 കിരീടങള്‍ നേടി കഴിഞ്ഞിരുന്നു …

ക്രൈഫിന്‍െറ കീഴില്‍ പുതുക്കിപണിയല്‍ പെട്ടന്നായിരുന്നു. ടീമിലെ പ്രധാനികളായ വിക്ടര്‍ മ്യൂനോസ്, കാല്‍ദരെ, സ്കസ്റ്റര്‍ അങനെ 15 പേരെ ക്ളബ് വിറ്റു. ബെഗിര്‍സ്റ്റെയിന്‍, ജൂലിയോ സാലിനസ്, യൂസോബിയ..തുടങ്ങിയ തന്‍െറ പദതികള്‍ക്കാവശ്യമായ 12 പേരെ പുതുതായി അയാള്‍ വാങ്ങി…അതേസമയം 32 വയസ്സ് കഴിഞ്ഞ , പകരകാരുടെ ബെഞ്ചിലേക്ക് എത്തിയ മ്യുട്ടീനിയര്‍ അലക്സാങ്കൊയെ അയാള്‍ നില നിര്‍ത്തി. അതിനയാള്‍ക്ക് ഒരു കാരണമുണ്ടായിരുന്നു. കളിയിലല്ല കളികളത്തെ നയിക്കാനുളള അയാളുടെ കഴിവായിരുന്നു ക്രൈഫിന് വേണ്ടത്. അയാളൊരിക്കലും തന്‍െറ കൂടെയുളള കളിക്കാരുടെ മനസ്സിനെ നിരാശയിലാണ്ട് പോകാന്‍ അനുവദിക്കുമായിരുന്നില്ല. അതായിരുന്നു അയാളുടെ ക്യാരക്ടര്‍ . അയാള്‍ നല്‍കുന്ന ആ ആത്മവിശ്വാസം അഥായിരുന്നു ക്രൈഫിന് വേണ്ടത്.

ക്രൈഫുണ്ടാക്കിയ പുതിയ സ്ക്വാഡിന്‍െറ ആദ്യ മീറ്റിങ് ജൂലൈലായിരുന്നു. തന്‍െറ സിസ്റ്റം അയാള്‍ ബ്ളാക്ക് ബോര്‍ഡില്‍ വരച്ചു. 3 ഡിഫന്‍േറഴ്സ്, 4 മിഡ്ഫീല്‍ഡേഴ്സ്, രണ്ട് ഓട്ട് ആന്‍ഡ് ഔട്ട് വിങ്ങേഴ്സ് ഒരു സെന്‍െറര്‍ ഫോര്‍വേഡ്…. ഈ ഫോര്‍മേഷന്‍ കണ്ട് കളിക്കാര്‍ അമ്പരന്നു. അതൊരു വിഡ്ഡത്തമായി കരുതി അവര്‍ പരസ്പരം നോക്കി..ആ കാലഘട്ടം 4-4-2 അല്ലെങ്കില്‍ 3-5-2 ന്‍െറ ആയിരുന്നു . ഒരുപാട് ആക്രമണകാരയ കളിക്കാരും കുറവ് ഡിഫന്‍സും അവര്‍ക്ക് ഉള്‍കൊളളാനായില്ല…ക്രൈഫ് താന്‍ അയാക്സില്‍ മിച്ചല്‍സിന് കീഴെ കളിച്ച 4-3-3 പുതിയ രീതിയില്‍ അവതരിപ്പിക്കുകയായിരുന്നു.

“If you have four men defending two strikers, you only have six against eight in the middle of the field: there’s no way you can win that battle. We had to put a defender further forward,” ക്രൈഫ് പിന്നിട് വിവരിച്ചു. അയാള്‍ക്ക് അറിയാമായിരുന്നു. 3മാന്‍ ഡിഫന്‍സ് വിമര്‍ശനങള്‍ ക്ഷണിച്ചു വരുത്തുമെന്ന്. പക്ഷേ അയാളുടെ ചിന്തകള്‍ വ്യത്യസ്തമായിരുന്നു. 1-0 ത്തിന് ജയിക്കുന്നതിനേകാള്‍ 5-4 ന് ജയിക്കുന്നത് അയാള്‍ ഇഷ്ടപെട്ടു. വിജയത്തിനൊപ്പം കാണികള്‍ക്കും കൂടി കളിക്കണമെന്നതായിരുന്നു ക്രൈഫിന്‍െറ വീക്ഷണം…ഒരു നിമിക്ഷം കീപ്പര്‍ സുബി ചോദിച്ചു?. സെറ്റ് പീസുകളെ നമ്മളെങനെ ഡിഫന്‍െറ് ചെയ്യും?. How should I know?” ക്രൈഫിന്‍െറ മറുപടി പരുഷമായിരുന്നു..”You decide. You’re more interested in how to defend a corner than me.” പിന്നെയാരും ശബ്ദിച്ചില്ല. പൊസഷന്‍ ഫുട്ബോളായിരുന്നു അയാളുദ്ദേശിച്ചത്… പക്ഷേ അയാളുടെ കൈയിലെ സ്ക്വാഡ് ചെറുതായിരുന്നു. ലാമസിയെ അതിന് പ്രാപ്തമാക്കലായിരുന്നു അതിനയാള്‍ കണ്ട പോം വഴി… ജൂനിയര്‍ ലെവലുകള്‍ തുടങ്ങി ബാഴ്സ ബി വരെ പൊസഷനൈസഡ് ഫുട്ബോള്‍ അയാള്‍ നടപ്പിലാക്കി..അയാള്‍ക്ക് വേണ്ടത് ബോളിന് മുകളില്‍ ആധ്യപത്യം ഉളള കളിക്കാരായിരുന്നു.

ടീമിലേക്കുളള തിരഞ്ഞെടുപ്പ് പോലും വ്യത്യസ്തമായിരുന്നു . അയാളെല്ലാം അയാളുടേതായ ഉള്‍കാഴ്ചയില്‍ കണ്ടു. ഒരിക്കല്‍ അരോ അയാളോട് ബി ടീമില്‍ പന്തില്‍ ആധ്യപത്യം ഉളള കളിക്കാരനുണ്ടെന്ന് ആരോ പറഞ്ഞു. ക്രൈഫ് കളി കാണാന്‍ ചെന്നപ്പോള്‍ അയാള്‍ ബെഞ്ചിലായിരുന്നു. എന്ത് കൊണ്ടെന്ന് അന്വേഷിച്ചപ്പോള്‍ ശാരീരികത കുറവായത് കൊണ്ടെന്നാണ് മറുപടി കിട്ടിയത്. പക്ഷേ അയാളെ ടീമിലെടുത്ത് അയാളുടെ കളിയിലെ വിഷന്‍ ഉപയോഗിക്കുകയാണ് ക്രൈഫ് ചെയ്തത്. പെപ്പ് ഗാര്‍ഡിയോള എന്നായിരുന്നു അയാളുടെ പേര്. ആല്‍ബര്‍ട്ട് ഫെറര്‍, സെര്‍ജി, ഗുയ്ലര്‍മോ അമോര്‍ പോലുളള വലിയ ശാരീരികതയില്ലാത്ത എന്നാല്‍ പന്തില്‍ അപാരമായ ആധ്യപത്യം ഉണ്ടായിരുന്നവര്‍ ടീമിലെത്തി.

The ball was converted into the only protagonist and even fitness work was done with a football,” ക്രൈഫിന്‍െറ കാലഘട്ടത്തില്‍ ബാഴ്സ യൂത്ത് ടീമിനൊപ്പമുണ്ടായിരുന്ന ഓറിയോള്‍ ഡൊമനച്ച് ഓര്‍ത്തെടുക്കുന്നു. പരിശീലനത്തിടെ ഇടക്കിടെ അയാള്‍ കളി നിര്‍ത്തുമായിരുന്നത്രെ. കളിക്കാരുടെ പൊസിഷന്‍ ശരിയാക്കാനായിരുന്നു അത്. ലോകത്തിലെ ഏറ്റവും വിഷനൈസഡ് ആയ കളിക്കാരന് അതേ വിഷന്‍ കോച്ചിങിലുമുണ്ടായിരുന്നു.

എന്നാല്‍ ക്രൈഫിന്‍െറ പദ്ധതികള്‍ ഒറ്റ ദിനം കൊണ്ട് വിജയിക്കുകയാരിരുന്നില്ല. ആദ്യ സീസണുകള്‍ 88-89 ലെ കപ്പ് വിന്നേഴ്സ് കപ്പിലും തൊട്ടടുത്ത സീസണിലെ കോപ്പ എല്‍ ഡി റേയിലും ഒതുങ്ങി. 1989-90 സീസണില്‍ ലീഗില്‍ റയല്‍ മാഡ്രിഡിന് 11 പോയന്‍െറ് പുറകിലായതോടെ ക്രൈഫിനെ പുറത്താക്കുന്നതിനെ പറ്റി ക്ളബ് ആലോചിച്ചിരുന്നു. ക്ളബംഗങള്‍ക്കിടയില്‍ രഹസ്യ വോട്ടെടുപ്പും നടത്തി. എന്നാല്‍ അന്ന് അത് നടക്കാഞ്ഞത് ബാഴ്സക്ക് പുതു ചരിത്രം സൃഷ്ടിക്കപെടാനായിരുന്നു…

ക്രൈഫിന്‍െറ ബാഴ്സ യഥാര്‍ത്ഥത്തില്‍ ആരംഭിക്കുന്നത് 1990/91 ല്‍ ആണ്. അതിനകം അയാള്‍ക്ക് വേണ്ടവര്‍ ടീം അയാള്‍ സൃഷ്ടിച്ച് കഴിഞ്ഞിരുന്നു . ലാമസിയയില്‍ നിന്നുളള വിളവെടുപ്പിന്‍െറ കൊയ്ത്ത് തുടങ്ങിയത് ആ സീസണിലായിരുന്നു…ഫ്രാങ്കോ കാലഘട്ടം തുടങ്ങി രണ്ടാമതായി പോയവരുടെ തിരിച്ച് വരവായിരുന്നു അവിടെ സ്റ്റോയ്ച്കോവ് ടീമിലെത്തിയതോടെ ബാഴ്സക്ക് അത് വരെ പൂര്‍ണ്ണതയിലെത്താതിരിക്കാന്നുളള മിസ്സിങ് ഫാക്ടര്‍ ലഭിക്കുകയാരിരുന്നു…പന്തില്‍ അസാധ്യ ആധ്യപത്യത്തിനൊപ്പം അസാധ്യ ഫിനിഷറുമായ സ്റ്റോയ്ച്ച്കോവ് ബാഴ്സക്ക് ലഭിച്ച വരദാനമായിരുന്നു. ശിശിരകാല ഇടവേളയില്‍ റയലിന് മേല്‍ ബാഴ്സക്ക് 5 പോയന്‍െറിന്‍െറ വ്യക്തമായ ലീഡ് ബാഴ്സ നേടിയിരുന്നു .

എന്നാല്‍ ചെറുപ്പത്തിലേ ചെയിന്‍ സ്മോക്കറായ ക്രൈഫിന്‍െറ പുകവലി അയാളുടെ ഹ്രദയാരോഗ്യത്തെ ബാധിച്ചു . നാല് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ അദ്ദേഹത്തിന്‍െറ ജീവന്‍ രക്ഷിച്ചു. പക്ഷേ ലീഗിലെ അടുത്ത 9 കളികളില്‍ ബാഴ്സ ബെഞ്ചില്‍ അയാളുണ്ടായിരുന്നില്ല. പക്ഷേ അസിസ്റ്റന്‍െറ് കോച്ച് ചാര്‍ലി റെക്സച്ചിന് കീഴില്‍ 9ല്‍ 6 കളി ജയിച്ചപ്പോള്‍ ബാഴ്സ വര്‍ഷങള്‍ക്ക് ശേഷം ലീഗ് വീണ്ടെടുത്തു..

അടുത്ത സീസണില്‍ സിഗരറ്റിന് പകരം ലോലി പോപ്പ് ചവച്ച് കൊണ്ട് ക്രൈഫ് ബാഴ്സ യുടെ ബെഞ്ചിലിരുന്നു. തുടക്കം അത്ര മികച്ചതായിരുന്നില്ല. ആദ്യ 8 കളികളില്‍ 3ലും അവര്‍ തോറ്റു. സീസണിന്‍െറ ടേണിങ് പോയന്‍െറായത് നവംബറില്‍ കൈസേഴ്സ് ലാട്രനില്‍ നടന്ന യൂറോപ്യന്‍ കപ്പ് രണ്ടാം പാദ മത്സരമായിരുന്നു. ആദ്യപാദം 3-1 ന് ജയിച്ചെങ്കിലും രണ്ടാം പാദത്തിന്‍െറ ആദ്യ പകുതി വളരെ മോശമായാണ് ബാഴ്സ കളിച്ചത്. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ 1-0 ത്തിന് പുറകിലായിരുന്നു ബാഴ്സ. ആദ്യപകുതി കഴിഞ്ഞപ്പോള്‍ ഡ്രസ്സിങ് റൂമിലേക്ക് ക്രൈഫ് വരുമ്പോള്‍ എല്ലാവരും അയാള്‍ ഫയര്‍ ചെയ്യുമെന്ന് കരുതി. എന്നാല്‍ സെന്‍െറര്‍ ബാക്ക് നദാലിന്‍െറ കൈയില്‍ തടവി കൊണ്ട് അയാള്‍ പറഞ്ഞു ‘Bloody hell, lads, it’s f***ing freezing out there.’

”Our season was about to end, and all he did was talk about how cold he was. All the pressure had gone. He was full of self-assurance that the team he had built would triumph, because he’d brought it together. He believed he was always right.” നദാല്‍ ഓര്‍ത്തെടുക്കുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഒരു ഗോള്‍ വഴങ്ങിയെങ്കിലും 89 താം മിനിറ്റില്‍ തിരിച്ചടിച്ച് ബാഴ്സ അടുത്ത റൗണ്ടില്‍ കടന്നു. മേയില്‍ ബാഴ്സ തുടര്‍ച്ചയായ രണ്ടാമത്തെ ലീഗ് നേടി. ടെനെറിഫിനെതിരെ മാഡ്രിഡ് അവസാന മത്സരം തോറ്റത് ബാഴ്സക്ക് ഗുണമായി.വെബ്ളിയില്‍ സംപോഡോറിയയെ തോല്‍പ്പിച്ച് ബാഴ്സ ചരിത്രത്തിലെ ആദ്യ യൂറോ കപ്പും. രൂറോ കപ്പ് ഫൈനലിന്‍െറ അന്നു പോലും അയാള്‍ കൂളായിരുന്നു. ‘Salid y disfrutad’ (പോയി ആഘോഷിക്കു) അതായിരുന്നു അയാള്‍ കളിക്കാരോട് പറഞ്ഞത്..

അടുത്ത വര്‍ഷവും ലീഗ് ബാഴ്സ നേടി. റൊമാരിയോ ഇതിനകം ബാഴ്സയിലെത്തിയിരുന്നു. 87 ഗോളുകളാണ് സീസണില്‍ ബാഴ്സ അടിച്ചു കൂട്ടിയത്. റൊമാരയോയുടെ ഹാട്രിക്കില്‍ 5-0 ത്തിന് റയലിനെ തകര്‍ത്തത് ആ സീസണിലെ എക്കാലത്തെയും സുന്ദര ഓര്‍മ്മകളാണ്…1994 ല്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും ബാഴ്സ ലീഗ് നേടി. വലന്‍സിയക്കെതിരെ കളിയുടെ അവസാന നിമിക്ഷം കിട്ടിയ പെനാല്‍റ്റി ഡിപ്പാര്‍ട്ടീവോ ലാ കൊരുണയുടെ മിറോസ്ലോവ് ഡ്യുജുകിക്ക് പാഴാക്കിയത് ബാഴ്സക്ക് അനുഗ്രഹമായി. പെനാല്‍റ്റി കിട്ടിയപ്പോള്‍ ലീഗ് ജയം ആഘോഷിച്ച്, ക്രൈഫിനെ കളിയാക്കി പാട്ട് പാടിയ ഡിപ്പോര്‍ട്ടീവോ ആരാധകര്‍ കണ്ണീരണിഞ്ഞ് യാത്രയായി…അതിനോടകം ”Greatest team of the planet” എന്നവര്‍ വിളിക്കപെട്ടു കഴിഞ്ഞിരുന്നു.

എന്നാല്‍ 1994 യൂറോകപ്പ് ഫൈനലില്‍ എസി മിലാനോട് 4-0 ത്തിന് തകര്‍ന്നതോടെ അവസാനങളുടെ ആരംഭമായി. അനായാസ ബാഴ്സ വിജയം പ്രവചിക്കപെട്ട മത്സരത്തില്‍ ബാഴ്സ ഡിഫന്‍സ് പൂര്‍ണ്ണമായി ചിന്നഭിന്നമായി. ചില കളിക്കാരോട് ബസില്‍ വച്ച് തന്നെ നിങളുടെ ബാഴ്സ കരിയര്‍ അവസാനിച്ചതായി അറിയിച്ചു. പറഞ്ഞ പോലെ സുബി, ലൗട്രാപ്പ്, ഗോയികോറ്റസ, സാലിനസ് പിന്നീട് ബള്‍ഗാന ജഴ്സിയില്‍ കളിച്ചില്ല. പിന്നിട് ഒരിക്കലും ക്രൈഫിന്‍െറ ആ സുന്ദര ബാഴ്സ തിരികെ വന്നില്ല. അധികം വൈകാതെ ക്രൈഫിന്‍െറ ഡ്രീ ടീമിലെ പ്രധാന താരങള്‍ പലരും കളം വിട്ടു…ചരിത്രത്തെ ബാഴ്സ തിരികെ പിടിച്ച കാലഘട്ടത്തിന്‍െറ അവസാനമായിരുന്നു അത്. 1995-96 സെല്‍റ്റ മാച്ചിന് ശേഷം വൈസ് പ്രസിഡണ്ട് ജൊവാന്‍ ഗാസ്പാര്‍ട്ടുമായുണ്ടായ കശപിശയോടെ ബാഴ്സയെ ബാഴ്സയാക്കിയവന്‍ പടിയിറങ്ങി….

ക്രൈഫിന്‍െറ ബാഴ്സ ചരിത്രം വിലയിരുത്തേണ്ടത് അതിന് ശേഷമുളള കാലഘട്ടത്തിലൂടെയുമാണ്. ക്രൈഫ് ഫിലോസഫിയിലൂടെ ലാമസിയ ലോകത്തെ എക്കാലത്തെയും താരങള്‍ക്ക് ജന്മം നല്‍കി…ക്രൈഫില്ലെങ്കില്‍ പെപ്പില്ല…സാവിയില്ല…ഇനിയസ്റ്റയില്ല….മെസ്സിയില്ല… എന്തിന് 2010 ലോകകപ്പ് നേടിയ സ്പെയിന്‍ പോലുമില്ല… സ്പാനീഷ് ഫുട്ബോളിന്‍െറ , കാറ്റലിയന്‍ ഫുട്ബോളിന്‍െറ ചരിത്രം പുതു പിറവി കൊണ്ടത് അയാളിലൂടെയാരിരുന്നു….

Leave a comment