Foot Ball Top News

റയൽ വല്ലാഡോളിഡിന്റെ ആരാധകർക്ക് ഐക്യദാർഡ്യം അറിയിച്ച് കൊണ്ട് റൊണാള്‍ഡോയുടെ വികാരപരമായ കത്ത്

April 25, 2020

റയൽ വല്ലാഡോളിഡിന്റെ ആരാധകർക്ക് ഐക്യദാർഡ്യം അറിയിച്ച് കൊണ്ട് റൊണാള്‍ഡോയുടെ വികാരപരമായ കത്ത്

ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ ലാ ലിഗയിൽ തന്റെ ഉടമസ്ഥതയിലുള്ള ക്ലബായ റയൽ വല്ലാഡോളിഡിന്റെ ആരാധകർക്ക് ഐക്യദാർഡ്യം അറിയിച്ചു.വീട്ടിൽ താമസിച്ച് പരസ്പരം സുരക്ഷിതമായി കഴിഞ്ഞ  ആരാധകരെ പ്രശംസിച്ച 43 കാരൻ, കൊറോണ വൈറസ് പ്രതിസന്ധിയെ അതിജീവിക്കാനുള്ള വെല്ലുവിളിയെ തന്റെ കരിയറിലെ ഗുരുതരമായ പരിക്കുകളെ അതിജീവിച്ച  സ്വന്തം പോരാട്ടങ്ങളുമായി അദ്ദേഹം  താരതമ്യം ചെയ്തു.

“നിങ്ങള്‍ക്ക്  നന്ദി അറിയിക്കുന്നതിനാണ് ഞാൻ എഴുതുന്നത്, ഇതിലും കൂടുതൽ, നിങ്ങളുടെ വീടിനെ ഒരു വീടാക്കി മാറ്റി. ഓരോ നിമിഷവും നിങ്ങളുടെ കുടുംബത്തിന് അവിസ്മരണീയമായ ഒന്നാക്കി മാറ്റി ഇതിനെല്ലാമാണ് ഞാന്‍ നിങ്ങള്‍ക്ക് കത്ത് എഴുത്തുന്നത്.ഒരു സമയത്ത് പരിക്ക് മൂലം ഞാന്‍ എഴുന്നേറ്റ് നടക്കില്ല എന്നു വരെ ആളുകള്‍ പറയുകയുണ്ടായി,എന്നിട്ടും ഞാന്‍ തിരിച്ചുവന്നു, ബ്രസീലിന് വേണ്ടി എനിക്ക്  വേള്‍ഡ് കപ്പ് നേടാനായി.”അദ്ദേഹം എഴുതിയ കത്തിലെ പ്രസക്ത ഭാഗങ്ങള്‍ ആണിത്.

Leave a comment