ഡച്ച് ലീഗ് ഇനി സെപ്റ്റംബര് ഒന്നിന്,വിജയിയെ തീരുമാനിക്കാതെ സീസണിന് അന്ത്യം
കൊറോണ മൂലം ഡച്ച് ഫുട്ബോള് അസ്സോസിയേഷന് ഏറെഡിവൈസ് ലീഗ് നിര്ത്തി വക്കാന് തീരുമാനിച്ചു.ഈ സീസണില് വിജയിയോ അതുപോലെ തന്നെ തരം താഴ്ത്താലോ ഇനി ഉണ്ടാവില്ല.അയാക്ക്സ്,അല്ക്കമാര് എന്നീ ടീമുകള്ക്ക് തുല്യ പോയിന്റുകളാണ് ഉള്ളത്.ഇരുവരെയും വിജയിയായി പ്രഖ്യാപിക്കില്ല എന്നും ഡച്ച് ലീഗ് വ്യക്തമാക്കി.
തരംതാഴ്ത്താല് ഒഴിവാക്കിയതോടെ ഡച്ച് രണ്ടാം ലീഗില് മികച്ച പ്രകടനം കാഴ്ച്ച വെച്ച കാമ്പുറിന് ഒന്നാം ലീഗിലേക്ക് പ്രൊമോഷന് ലഭിക്കുകയില്ല.ഇതിനെ ശക്തമായ ഭാഷയില് അവരുടെ ടീം മാനേജ്മെന്റ് എതിര്ത്തിട്ടുണ്ട്.അടുത്ത ചാമ്പ്യന്സ് ലീഗ് സീസണില് അയാക്സും അല്കമാര് എന്നീ ടീമുകള് ഡച്ച് ലീഗില് നിന്നും മല്സരിച്ചേക്കും.ഇരു ടീമുകളും ചാമ്പ്യന്സ് ലീഗിന്റെ ക്വാളിഫയിങ് റൌണ്ടിലേക്ക് കടന്നു.അതിനിടെ അയാക്സിന് കിരീടം നിഷേധിച്ചതിന് പലയിടങ്ങളില് നിന്നും പ്രതിഷേധം ഉയര്ന്നിരുന്നു.






































