മോറിഞ്ഞോ ചെല്‍സി വിട്ടപ്പോള്‍ ഞങ്ങള്‍ പൊട്ടി കരഞ്ഞു;ജോൺ ടെറി
2007 ൽ ജോസ് മൗറീഞ്ഞോയെ പുറത്താക്കിയ വിവരം അറിഞ്ഞ ചെൽസിയിലെ മറ്റ് ടീമംഗങ്ങളുമായി പൊട്ടി കരഞ്ഞതായി ജോൺ ടെറി.ചാമ്പ്യൻസ് ലീഗ് പ്രതാപത്തിലേക്ക് പോർട്ടോയേ നയിച്ചതിന് ശേഷം 2004 ൽ സ്റ്റാംഫോർഡ് ബ്രിഡ്ജ് ഹോട്ട് സീറ്റിൽ ക്ലോഡിയോ റാനിയേരിക്ക് പകരമായി വന്നതാണ് മൗറീഞ്ഞോ.
ബ്ലൂസിനായുള്ള തന്റെ ആദ്യത്തെ പത്രസമ്മേളനത്തിൽ പോർച്ചുഗീസ് കോച്ച് “സ്പെഷ്യൽ” എന്ന് സ്വയം വിശേഷിപ്പിക്കുകയും ടീമിനെ ഇംഗ്ലീഷ് ഫുട്ബോളിലെ പ്രബല ശക്തിയാക്കി മാറ്റും എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.ഞങ്ങൾ യഥാർത്ഥത്തിൽ ബോർഡുമായി സംസാരിച്ചു, അദ്ദേഹം തുടരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതായും നമുക്ക് അയാളെ തിരികെ കൊണ്ടുവരാൻ കഴിയിലേയെന്നും ,ഇത് വളരെ മോശമായ തീരുമാനമാണ്, ഞങ്ങൾ പ്രവർത്തിച്ചതിൽ വച്ച് എറ്റവും മികച്ചത് അദ്ദേഹം ആണ് എന്ന് ബോര്‍ഡിനോട് താന്‍ പറഞ്ഞതായും ജോൺ ടെറി ഓര്‍മിക്കുന്നു.






































