Foot Ball Top News

വിലിയന്‍ ജുവന്‍റസിലേക്ക് പോകും;മിറേക്ക ലുകെസ്കൂ

April 24, 2020

വിലിയന്‍ ജുവന്‍റസിലേക്ക് പോകും;മിറേക്ക ലുകെസ്കൂ

മുന്‍ ശക്തര്‍ മാനേജര്‍ മിറേക്ക ലുകെസ്കൂ ചെല്‍സി താരമായ വിലിയന്‍ ജുവന്‍റസിലേക്ക് പോകും എന്ന് വിശ്വസിക്കുന്നതായി പറഞ്ഞു.2013 വേനൽക്കാലത്ത് 30 മില്യൺ ഡോളറിന് അൻജി മച്ചാചലയിൽ നിന്ന് വന്നതിന്  ശേഷം വില്ലിയൻ ചെൽസി ടീമിലെ ഒരു പ്രധാന അംഗമായി.രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങളും  യൂറോപ്പ ലീഗും നേടിയ  ബ്രസീൽ താരം ചെല്‍സിക്ക് വേണ്ടി   മൊത്തം 300 ലധികം മത്സരങ്ങൾ കളിച്ചു.

 

ഈ സീസണിലെ എല്ലാ മത്സരങ്ങളിലും 37 കളികളിൽ പങ്കെടുത്ത 31 കാരൻ നിലവിലെ ബോസ് ഫ്രാങ്ക് ലാം‌പാർഡിന്റെ പൂർണ വിശ്വസ്തനാണ് , എന്നാൽ  കരാർ അവസാനിക്കുന്നതിനാല്‍  ഈ വർഷം അവസാനം സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നിന്ന് പുറപ്പെടുന്ന കാര്യം തീര്‍ച്ചയാണ്.സ്പാനിഷ് ക്ലബ് ബാഴ്സലോണയും വിലിയനെ സൈന്‍ ചെയ്യും എന്ന് വാര്‍ത്തകള്‍ കേട്ടിരുന്നു.

Leave a comment