Foot Ball Top News

ടിമോ വെര്‍ണരെ സൈന്‍ ചെയ്യാന്‍ സ്പാനിഷ് വമ്പന്‍മാര്‍

April 23, 2020

ടിമോ വെര്‍ണരെ സൈന്‍ ചെയ്യാന്‍ സ്പാനിഷ് വമ്പന്‍മാര്‍

ലൌതരോ മാർട്ടിനെസിന് മുന്നോടിയായി ടിമോ വെർണറിനുള്ള നീക്കത്തെ ബാഴ്‌സലോണ പരിഗണിക്കുന്നുണ്ടെന്ന് മുണ്ടോ ഡിപോർടിവോ റിപ്പോർട്ട് ചെയ്തു.ആര്‍ബി ലെയിപ്ജിഗ് താരത്തിന്റെ ഇതുവരെയുള്ള പ്രകടനത്തില്‍  ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ വളരെ അധികം ആരാധകര്‍  ഉണ്ട്.അര്‍ജന്‍റൈന്‍ താരമായ ലൌതരോ മാര്‍ടിനസിനെക്കാള്‍ മൂല്യം കുറവാണ് ടിമോ വേര്‍നെറിന്.

 

ഇംഗ്ലീഷ് ക്ലബ് ലിവര്‍പ്പൂളും താരത്തിനെ സൈന്‍ ചെയ്യാന്‍ മുന്‍ പന്തിയില്‍ ഉണ്ട്.ഈ ജനുവരി ട്രന്സ്ഫറില്‍ റൂമറുകള്‍ പലതും കേട്ടെങ്കിലും അദ്ദേഹം ക്ലബ് വിടുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല.കഴിഞ്ഞ സീസണ്‍ തീര്‍ന്നപ്പോള്‍ തന്നെ ടിമോ വെര്‍ണര്‍ എന്ന താരം ബാഴ്സലോണയുടെ റഡാറില്‍ ഉണ്ടായിരുന്നു,എന്നാല്‍ നെയ്മറിനെ സൈന്‍ ചെയുന്നതിന് ശ്രദ്ധ പുലര്‍ത്തിയ ബാഴ്സ പിന്നീട് താരത്തിനെ കൈവിടുകയായിരുന്നു.ജര്‍മന്‍ ക്ലബായ ബയെര്‍ന്‍ മ്യൂണിക്കും അദ്ദേഹത്തിനെ സൈന്‍ ചെയ്യും എന്ന വാര്‍ത്തകള്‍ ഉണ്ട്.

Leave a comment