Foot Ball Top News

കോവിഡ് -19 പ്രതിസന്ധിക്കിടെ കാർഡിഫ് ആശുപത്രിയിലേക്ക് ബേൽ 500,000 യൂറോ സംഭാവന നല്‍കി

April 23, 2020

കോവിഡ് -19 പ്രതിസന്ധിക്കിടെ കാർഡിഫ് ആശുപത്രിയിലേക്ക് ബേൽ 500,000 യൂറോ സംഭാവന നല്‍കി

റയൽ മാഡ്രിഡ് താരമായ ബെല്‍ ജനിച്ചത് യൂണിവേഴ്സിറ്റി ഓഫ് വെയിൽസ് ഹോസ്പിറ്റലിൽ   ആണ്. അദ്ദേഹം കോവിഡ്  രോഗത്തിനെതിരെ പോരാടുന്നതിന് കാർഡിഫ് ആശുപത്രിയിലേക്ക്   സംഭാവന നല്‍കി.റയൽ മാഡ്രിഡ് ഫോർവേഡ് ട്രസ്റ്റിന് 500,000 യൂറോ സംഭാവന നൽകിയതിന് ശേഷം കാർഡിഫ് ആൻഡ് വെയിൽ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിലെ (സിവിയുഎച്ച്ബി) ജീവനക്കാർ ഗാരെത് ബേലിനോട് നന്ദി അറിയിച്ചു.

 

ലോകത്തിന്റെ പല ഭാഗങ്ങളിലെയും പോലെ, യുണൈറ്റഡ് കിംഗ്ഡത്തിലെ ആശുപത്രികളും കൊറോണ വൈറസ് പാൻഡെമിക് മൂലമുണ്ടാകുന്ന അധിക ബുദ്ധിമുട്ട് നിലനിർത്താൻ പാടുപെടുകയാണ്.ബുധനാഴ്ച വരെ വെയിൽസിൽ മാത്രം 8,000 കേസുകൾ റിപ്പോർട്ട് ചെയ്തു, 624 പേർ മരിച്ചു.ഗരെത്ത് ബെയ്ലിന് നന്ദി അറിയിച്ച് കൊണ്ട് ആശുപത്രി അതികൃതര്‍ ട്വിറ്ററില്‍ ഒരു വീഡിയോ പോസ്റ്റ് ചെയുകയും ഉണ്ടായി.

Leave a comment