38 ആം ജന്മദിനത്തിൽ കക്കയെ ഓർക്കുമ്പോൾ
“ഞാൻ സ്വപ്നം കണ്ടതിനെക്കാൾ ഏറെ ഞാൻ നേടി. ഇനി, അടുത്ത യാത്രക്കുള്ള സമയമായി’ -ദൈവനാമത്തിൽ കുറിച്ചിട്ട വിരമിക്കൽ സന്ദേശത്തിൽ കക്കാ പറഞ്ഞു.കുഞ്ഞുനാളിൽ സാവോപോളോക്കായി കളിക്കാനും ബ്രസീൽ ജഴ്സിയിൽ ഒരിക്കലെങ്കിലും പന്തുതട്ടാനുമായിരുന്നു ഞാൻ പ്രാർഥിച്ചത്. പക്ഷേ, ഞാൻ ചോദിച്ചതിനേക്കാൾ ദൈവം എനിക്ക് നൽകി” .ബ്ര സീലിലെ ഗാമായിൽ 1982 എപ്രിൽ 22 നാണ് റിക്കാർഡോ ഇസക്സെൻ ഡോസ് സാന്റോസ് ലെയ്റ്റ എന്ന കക്കായുടെ ജനനം.. കുട്ടിക്കാലത്ത് റിക്കാർഡോ എന്ന പേര് വിളിക്കാൻ ബുദ്ധിമുട്ടിയ സഹോദരൻ ഡിഗാവോയാണ് കക്ക എന്ന പേര് ആദ്യമായി വിളിച്ചു തുടങ്ങിയത്. സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ പിറന്ന കക്കായെ സഹോദരൻ റോഡ്രിഗോയാണ് ഫുട്ബാളിലേക്ക് നയിക്കുന്നത്.
പന്തിൽ അസാമാന്യ അടക്കവും പ്രതിഭയും തെളിയിച്ച താരം, 12ാം വയസ്സിൽ ലോകഫുട്ബാൾ നഴ്സറിയായ സാവോപോളോയിലെത്തി. ആറുവർഷം യൂത്ത് ടീമിെൻറ നിർണായക സാന്നിധ്യം. 2001ൽ സീനിയർ ടീമിൽ അരങ്ങേറുേമ്പാഴേക്കും നല്ലകാലം തെളിഞ്ഞു. ദേശീയ സീനിയർ ടീമിലേക്കും, യൂറോപ്പിലേക്കുമുള്ള വിളികൾ. 2002 ലോകകപ്പ് നേടിയ ബ്രസീൽ ടീമിെൻറ ഭാഗമായതോടെ കക്കായെന്ന കൗമാരക്കാരനെ ലോകം തിരിച്ചറിഞ്ഞു. പിന്നെകണ്ടത് അവിശ്വസനീയമായ ജൈത്രയാത്ര. റിവാൾഡോക്കും റൊണാൾഡീന്യോക്കും ശേഷം പത്താം നമ്പർ ജഴ്സിയിലെ മഞ്ഞക്കുപ്പായക്കാരനായി. 2016 വരെ കാനറികളുടെ ടീമിനൊപ്പം. 92 കളിയിൽ 29 ഗോളുകൾ. 2003ൽ മിലാനിലെത്തി നീണ്ട ആറു വർഷം ഇറ്റാലിയൻ സംഘത്തിെൻറ വിശ്വസ്തനുമായി. സീരി ‘എ’, ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് കിരീടങ്ങൾ ഇതിനിടെ മിലാന് സമ്മാനിച്ചു. 2009 വരെ 193 കളിയിൽ 70 ഗോളുകൾ. 2005,2009 കോൺഫെഡറേഷൻ കപ്പുകളിൽ ബ്രസീലിനെ ചാമ്പ്യന്മാരാക്കുന്നതിൽ കക്കാ വഹിച്ച പങ്ക് നിസ്തുലമാണ്..
മാന്യനായ കക്കാ
ലാറ്റിനമേരിക്കൻ സൗന്ദര്യാത്മക ഫുട്ബാളിെൻറ അവസാന തലമുറയിലെ കണ്ണികൂടിയായിരുന്നു കക്കാ. അസാമാന്യ വേഗത, എതിർ നിരയെ കബളിപ്പിച്ച് മുന്നേറാനുള്ള മിടുക്ക്, ഡ്രിബ്ലിങ് പാടവം, കളിക്കളത്തിലെ ക്ഷമാശീലൻ, കൂട്ടുകാരെകൊണ്ട് ഗോളടിപ്പിക്കാൻ മിടുക്കൻ…. അങ്ങനെ സവിശേഷതകൾ നിറഞ്ഞതായിരുന്നു കക്കായിലെ ഫുട്ബോൾ താരം.ഒന്നരപതിറ്റാണ്ട് കരിയറിൽ ഒരു തവണ മാത്രമേ നേരിട്ട് ചുവപ്പുകാർഡ്കണ്ട് പുറത്തുപോവേണ്ടി വന്നുള്ളൂ. അതും സായംസന്ധ്യയിൽ അഭയംതേടിയ ഒർലാൻഡോ ജഴ്സിയിൽ (2015) കളിക്കവെ. അതിനു മുമ്പ് രണ്ടു തവണ മാത്രം മഞ്ഞക്കാർഡിനെ തുടർന്ന് സസ്പെൻഷനിലായി. ഒരിക്കൽ റയൽ ജഴ്സിയിലും മറ്റൊരിക്കൽ ബ്രസീൽ കുപ്പായത്തിലും. ‘കളിക്കാരനായില്ലെങ്കിൽ ലോകമെങ്ങും ദൈവ വചനമെത്തിക്കുന്ന പുരോഹിതനാവുമായിരുന്നു. സമാധാനവും സ്നേഹവുമാണ് എെൻറ വഴിയെന്ന് വിശ്വസിക്കുന്നു’ -ടി.വി അഭഅഭിമുഖക്കാർക്ക് നൽകിയ മറുപടിപോലെ കളിക്കളത്തിൽ സ്നേഹവും സമാധാനവും പടർത്തി 2017 ഡിസംബർ 8 ന് ആ ഇതിഹാസതാരം തന്റെ ബൂട്ടഴിച്ചു..
മധ്യനിരയിലെ മാന്ത്രികന്….ഫുട്ബോളിലെ അതുല്ല്യ പ്രതിഭയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ
Happy birthday legend
#Feliz Anniversario Ricardo Kaka