കൊറോണക്ക് പന്ത് കൊണ്ടൊരു കരുതൽ !!
ലോകം മുഴുവനും കൊറോണയെന്ന മാരക ഫൗളിൽ പരിക്ക് പറ്റി സൈഡ് ബെഞ്ചിലിരുന്ന് മരണമണമുള്ള വൈറസിന്റെ കളി കൊണ്ടിരിക്കുമ്പോൾ , അവസാന മിനുട്ടിൽ പെനാൽറ്റി വഴങ്ങുന്ന പോലെ ജീവിതത്തിന്റെ ഉദ്യോഗജനകമായ നിമിഷത്തിലൂടെ ലോക ജനത കടന്നുപോകുമ്പോൾ, ഫുട്ബാൾ ഭ്രാന്ത് പറയാൻ മാത്രം ഈ മുഴുഭ്രാന്തൻ ആരാണെന്ന്
നിങ്ങൾ വിചാരിക്കുന്നുണ്ടാവും …
ലോകത്തിന്റെ എല്ലാ രോഗത്തിനും മരുന്നാണ് ഫുട്ബോളെന്ന് ഇപ്പോഴും വിശ്വസിക്കുന്ന സ്വൽപ്പം പോലും ശാസ്ത്രബോധമില്ലാത്തൊരാൾ… സ്വല്പം കാറ്റ് കുറഞ്ഞ പന്ത് പോലുള്ളൊരു ഉരുണ്ട ഭൂമിയിൽ ജീവനുള്ളിടത്തോളം പന്തും ഉരുളുമെന്ന് വിശ്വസിച്ചവൻ ..മദ്രസയിലും സ്കൂളിലും പഠിച്ചത് വിശ്വസിച്ചില്ലെങ്കിലും എവിടെയും പറഞ്ഞു തരാത്ത മനസ്സിൽ ഉരുണ്ടു വന്ന ഈ തത്യത്തിൽ ഞാനൊരു പൂർണമായ വിശ്വാസിയാണ് .അതിനാടിസ്ഥാനത്തിൽ ഞാനൊരു സ്വര്ഗാവകാശിയാണ് .
വിശ്വാസങ്ങൾക്കപ്പുറത്ത് മൈതാനമിന്ന് ശ്യൂനമാണ് ,അവിടം പന്തിലെ ആധിപത്യത്തിനുള്ള കളിക്കാരുടെ ശ്യോസനിശ്വാസങ്ങളില്ല,ശ്യോസമെടുക്കാനാവാതെ ജീവിത മൈതാനത്ത്മനുഷ്യർ മരിച്ചു വീഴുന്നു .പോസെഷനെല്ലാം വൈറസ്ഭയമെടുത്തിരിക്കുന്നു .
മൈതാനങ്ങൾക്കപ്പുറത്തെ കുമ്മായ വരക്കപ്പുറത്ത് ആവേശത്തിന്റെ അലയൊലികളല്ല ,ആശങ്കയുടെ നിരാശയുടെ ഭയത്തിന്റെ നിലവിളി ശബ്‌ദം മാത്രം ..
കുമ്മായ വരക്കപ്പുറത്തെ ഗ്യാലറിയിൽ ആവേശമാവാനോ സ്ക്രീൻ നു മുമ്പിൽ ഉറക്കം നഷ്ട്ടപ്പെട്ടവരാവാനോ സൈബറിടങ്ങളിലും അങ്ങാടിയിലും ഊണിലും ഉറക്കിലും
പന്ത് വർത്തമാനം പറയുവാനോ നമുക്കാകുന്നില്ല . സ്കോർ ബോര്ഡുകളല്ല ,മരണ ബോർഡ് കളാണ് ചുറ്റും , ടോപ്പ് സ്കോറെറുകളെയല്ല പത്രങ്ങളിലെയും ചാനലുകളിലെയും കോളങ്ങളിൽ കാണുന്നത് ,കൂടുതൽ മരിച്ചവരുടെ കണക്കാണ് ,രാജ്യങ്ങളാണ് .
ചിത്രം – ലേഖകൻ
എന്നാലും നമ്മുടെ മനസ്സിലിന്നും അതിജീവനത്തിന്റെ പന്ത് ഉരുണ്ട് കൊണ്ടേയിരിക്കുന്നു .ഒരു ദിവസം എല്ലാ മുറിവിലുമത് മരുന്ന് പുരട്ടും .വീണ്ടും മൈതാന മധ്യേ നിന്ന് പന്തനങ്ങി തുടങ്ങും .വിസിൽ മുഴങ്ങി പന്തനങ്ങുന്ന തൊട്ട ഒരൊറ്റ നിമിഷത്തിൽ കൊറോണ തന്ന എല്ലാ വേദനകളും സങ്കടങ്ങളും ആ പന്തിലേക്ക് ആവാഹിക്കപെടും .അത് ആ മൈതാനത്ത് അടക്കം ചെയ്യപ്പെടും .
അതിജീവനത്തിന്റെ പാസ്സുകൾ ജനിക്കും .
സന്തോഷത്തിന്റെ സമാദാനത്തിന്റെ ലോകത്തേക്ക് വീണ്ടും ഗോൾ കിക്കുകൾ വരും .
അപ്രതീക്ഷിതമായി ഫ്രീകിക്കുകൾ സ്നേഹത്തിന്റെ കരുതലിന്റെ വലയിൽ ഉമ്മ വെക്കും .ഭയവും സങ്കടവും നിരാശയുമെല്ലാം ഗോൾ പോസ്റ്റിന് മുമ്പിൽ തടയപ്പെടും .ലോകം പഴയത് പോലെയാവും ,അല്ല പഴയതിനേക്കാൾ മനോഹരമാകും .ജീവിതം കൂടുതൽ സന്തോഷപൂർണവും വിഷമരഹിതമാകും .
അതിജീവന പന്തുരുളട്ടെ ..
ഭയം ഗോൾ അടിക്കാതിരിക്കട്ടെ
സ്നേഹത്തിന്റെ കരുതലിന്റെ ഫ്രീകിക്കുകൾ പിറക്കട്ടെ
Sameer pilakkal