ബാഴ്സ കിതക്കുമ്പോള്‍ റയല്‍ കുതിക്കുന്നു
ഓരോ വര്‍ഷത്തിലും ലോകത്തിലെ തന്നെ ഏറ്റവും ആളുകള്‍ കാണുന്ന കായിക ഇവന്‍റാണ് എല്‍ ക്ലാസ്സിക്കോ. എന്നും നിലക്കാത്ത മല്‍സരബുദ്ധി ടീമുകളായ ബാഴ്സയിലും റയലിലും കണ്ടു വരുന്ന ഒരു കാര്യമാണ്.ഇപ്പോള്‍ കറ്റാലന്‍ ക്ലബായ ബാഴ്സ അവരുടെ ഈ അടുത്ത കാലത്തെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുമ്പോള്‍ റയല്‍ മാഡ്രിഡ് അവിടെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ ഉള്ള തിരക്കിലാണ്.
ബാഴ്സ ബോര്‍ഡില്‍ ഈ അടുത്ത് ആറ് അങ്കങ്ങള്‍ രാജി വച്ചത് അവിടുത്തെ പ്രശ്നങ്ങളുടെ ആഴം ബോധ്യപ്പെടുത്തുന്നതാണ്. പ്രസിഡന്‍റ് ബര്‍ത്തിമ്യു ക്ലബിന്‍റെ ബഡ്ജറ്റില്‍ കൈകടത്തുന്നതായി ബോര്‍ഡങ്കങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു.ഇപ്പോഴത്തെ മല്‍സരങ്ങള്‍ നടക്കാത്ത അവസ്ഥയില്‍ വന്‍ നഷ്ട്ടമാണ് ക്ലബ് നേരിടുന്നത്.അടുത്ത സീസണില്‍ തങ്ങളുടെ പ്രധാന സൈനിങ് ടാര്‍ഗെറ്റുകളായ നെയ്മറെയും ലൌത്താറോ മാര്‍ട്ടിനസിനെയും വാങ്ങാനുള്ള പണം ഇപ്പോള്‍ ബാഴ്സയുടെ കൈയില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.കൊറോണ കാലത്തെ നഷ്ടം നികത്താന്‍ താരങ്ങള്‍ 70 ശതമാനം വേതനം കുറച്ചിരുന്നു.എന്നാല്‍ റയലിന്‍റെ അവസ്ഥ ഇപ്പോള്‍ ഏത് ക്ലബിനും അസൂയ ഉളവാക്കുന്നതാണ്.കഴിഞ്ഞ സീസണില്‍ ക്ലബ് വിട്ട് റൊണാള്‍ഡോ പോയപ്പോള്‍ റയലിന്‍റെ ശനിദിശ തുടങ്ങി എന്നാണ് എല്ലാ പണ്ഡിറ്റുകളും പറഞ്ഞത്.കഴിഞ്ഞ സീസണില്‍ ലാലിഗയിലും ചാമ്പ്യന്‍സ് ലീഗിലെയും റയലിന്‍റെ പ്രകടനം തീര്‍ത്തും നിരാശ വഹമായിരുന്നു.ക്ലബിന്‍റെ കളി കാണാന്‍ ആരാധകരുടെ കുറവും ക്ലബിന് തലവേദന സൃഷ്ട്ടിച്ചിരുന്നു.എന്നാല്‍ ക്ലബില്‍ റൊണാള്‍ഡോയുമല്ല സിദ്ധാനുമല്ല താന്‍ തന്നെ ആണ് അവസാന വാക്കെന്ന് വീണ്ടും ഫ്ലോറെന്‍റ്റിനോ പേരെസ് തെളിയിച്ചു.ഈ സീസണില്‍ റയല്‍ മാഡ്രിഡ് ഹസാര്‍ഡ്,ജോവിക്ക് അടങ്ങുന്ന വമ്പന്‍ താരനിരയെ ഇറക്കിയതാണ്.പോരാത്തതിന് അടുത്ത സീസണില്‍ കിലിയന്‍ എംബാപേ,ഏര്‍ലിങ് ഹാലണ്ട് എന്നിവരെ ടീമില്‍ എത്തിക്കാനുള്ള പുറപ്പാടില്‍ ആണ് റയല്‍.ഇരുവരെയും സൈന്‍ ചെയ്യാനുള്ള തുക റയലിന്‍റെ ബുക്ക് ബാലന്‍സില്‍ ബാക്കി ഉണ്ടെന്നാണ് ക്ലബിന്‍റെ അവകാശവാദം.ഇപ്പോഴത്തെ ചിത്രം എന്തെന്നാല്‍ ഒരു താരത്തിനെ പോലും സൈന്‍ ചെയ്യാനുള്ള പണം ബാഴ്സയില്‍ ഇല്ലാത്തപ്പോള്‍ റയല്‍ അവിടെ മാര്‍ക്കറ്റിലെ തന്നെ വില കൂടിയ താരങ്ങളെ വാങ്ങാന്‍ ഒരുങ്ങുന്നു എന്നതാണ്.കൊറോണ മൂലം ക്ലബിന്‍റെ നഷ്ടം നികത്താന്‍ റയല്‍ വെറും 20 ശതമാനം മാത്രമാണ് കുറച്ചതും.അതില്‍ നിന്ന് ക്ലബിന്‍റെ പ്ലാനിങ്ങുകളെ കുറിച്ചും ഫ്ലോറെന്‍റിനോ പേരെസിന്‍റെ നേതൃത്വ പാടവത്തെ കുറിച്ചുമുള്ള തെളിവാണ് അത്.ഇപ്പോഴും റയലിന്‍റെ പല യുവ താരങ്ങളും യൂറോപ്പിലെ പല ലീഗുകളിലും ലോണില്‍ കളിക്കുന്നുണ്ട്.മാര്‍ട്ടിന്‍ ഒഡിഗാര്‍ഡ്,അഷ്രഫ് ഹക്കിമി,എന്നിവര്‍ അടങ്ങുന്ന യുവ നിര റയലില്‍ അവസരം ലഭിച്ചാല്‍ എത്രയും പെട്ടെന്നു തിരിച്ച് വന്നേക്കും.