എനിക്ക് ഇപ്പോള്‍ അവിടെ കാല് കുത്താന്‍ പോലും പറ്റില്ല;ഫ്രാന്‍സിസ്കോ ടോട്ടി
മുന്‍ എഎസ് റോമ താരമായിരുന്ന ഫ്രാന്‍സിസ്കോ ടോട്ടി തന്‍റെ ക്ലബിന്‍റെ ട്രെയിനിങ് ഗ്രൌണ്ടില്‍ കാല് കുത്താരില്ല എന്നു പറഞ്ഞു.ക്ലബ് പ്രസിഡന്‍റായി ജയിംസ് പല്ലോട്ട ഉള്ളടിത്തോളം കാലം താന്‍ അവിടെ പോകില്ലെന്നും ടോട്ടി വ്യക്തമാക്കി.2017 ഇല്‍ കളി അവസാനിപ്പിച്ച ടോട്ടി റോമയ്ക്ക് വേണ്ടി 786 മല്‍സരങ്ങളില്‍ നിന്നു 307 ഗോളുകള്‍ നേടി.
തന്നോട് എപ്പോള്‍ വേണമെങ്കിലും ക്ലബ് വിടനുള്ള അനുമതി നല്കിയ ബോര്‍ഡ് തന്ത്രപൂര്‍വം തന്നെ ഒഴിവാക്കുക ആയിരിന്നുവെന്നും ടോട്ടി വ്യക്തമാക്കി.ഇപ്പോള്‍ തന്‍റെ മകനെ ട്രെയിനിങ്ങിന് വിടുംബോള്‍ ടോട്ടി ഗേറ്റ് കടക്കാറില്ല എന്നും,ചില സമയങ്ങളില്‍ താന്‍ കാറില്‍ ഇരുന്നു കൊണ്ട് കരയാറുണ്ടെന്നും ടോട്ടി പറഞ്ഞു.റോമ എന്‍റെ വീടാണ്,റോമയ്ക്ക് വേണ്ടി എന്‍റെ കാല് വെട്ടികളയാനും എനിക്ക് മടിയില്ല എന്നു പറഞ്ഞു ടോട്ടി വികാരനിര്‍ഭരനായി.