അധികമാരും പാടി പുകഴ്ത്താത്ത റൊണാൾഡോയുടെ പോർച്ചുഗൽ ജേഴ്സിയിലുള്ള ഒരു മാരക പ്രകടനം
അധികമാരും പാടി പുകഴ്ത്താത്ത അല്ലെങ്കിൽ ഒരുപക്ഷെ ആരും ശ്രദ്ധകൊടുക്കാതെ പോയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു മരണ മാസ്സ് പ്രകടനം. യൂറോ 2016 ലെ അവസാന ഗ്രൂപ്പ് സ്റ്റേജ് മത്സരം. മത്സരത്തിൽ മൂന്ന് തവണ പിന്നിൽ ആയിപോയ പോർച്ചുഗലിനെ മൂന്ന് തവണയും ഒപ്പമെത്തിച്ചത് ക്രിസ്റ്റ്യാനോയുടെ ജാലവിദ്യകൾ തന്നെ. ഹംഗറി ഒരു ഗോളിന് മുന്നിൽ നിക്കുമ്പോൾ ക്രിസ്റ്റ്യാനോയുടെ വക മനോഹരമായ ഒരു അസിസ്റ്റിൽ നാനി ഗോൾ നേടുന്നു. പിനീട് രണ്ട് തവണ ഹംഗറി മുന്നിൽ എത്തിയപ്പോഴും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളുകളിൽ പോർച്ചുഗൽ ഒപ്പമെത്തുന്നു. ആദ്യം അതിമഹോരമായ ഒരു ബാക്ക് ഹീൽ ഗോൾ പിന്നീട് ഒരു തകർപ്പൻ ഹെഡർ ഗോൾ. ശെരിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോ തകർത്ത് കളിച്ച മത്സരം.
ഒരുപക്ഷെ ആ മത്സരത്തിൽ പോർച്ചുഗലിന് സമനില ലഭിച്ചില്ലായിരുന്നുവെങ്കിൽ പോർച്ചുഗൽ യൂറോ കപ്പിൽ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്ത് പോയേനെ. പോർച്ചുഗലിന്റെ യൂറോ കപ്പ് കിരീടത്തിന് അടിത്തറ പാകിയ മത്സരം മുന്നിൽ നിന്ന് നയിച്ചത് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ, രണ്ട് ഗോളും ഒരു അസിസ്റ്റുമായി പോർച്ചുഗൽ ആ മത്സരത്തിൽ നേടിയ മൂന്ന് ഗോളിലും വ്യക്തമായ പങ്കാളിത്തം. ഒരിക്കൽ കൂടി പോർച്ചുഗലിന് ഒരു നിർണായക പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ രക്ഷകനായ ദിവസം. ക്രിസ്റ്റ്യാനോയുടെ പോർച്ചുഗൽ കരിയറിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്ന്, ഒരുപക്ഷേ പോർച്ചുഗലിന് സംബന്ധിച്ചടുത്തോളം ആ ടൂർണമെന്റിലെ ഏറ്റവും നിർണായകമായ മത്സരം.