ബാഴ്സയിലേ പ്രശനം തീര്‍ക്കാന്‍ മുന്‍ പ്രസിഡന്‍റ് ജോവാന്‍ ലപ്പോര്‍ട്ട
മുന്‍ ബാഴ്സ പ്രസിഡന്‍റായ ജോവാന്‍ ലപ്പോര്‍ട്ട ക്ലബിന്‍റെ ഇപ്പോഴത്തെ പ്രശനങ്ങള്‍ തീര്‍ക്കാന്‍ മുന്നിട്ടിറങ്ങുന്നു.2015 ഇലെ പ്രസിഡന്‍ഷ്യല്‍ ഇലക്ഷനില്‍ ജോസെപ് ബാര്‍ത്തിമ്യുവിനോട് തോറ്റതാണ് ലപ്പോര്‍ട്ട.ബാര്‍ത്തിമ്യുവിന്റെ പ്രവര്‍ത്തികളില്‍ നീരസം കൊണ്ട് ക്ലബിന്‍റെ ആറ് ബോര്‍ഡ് അങ്കങ്ങള്‍ രാജി വച്ചത് അദ്ദേഹത്തിന് തലവേദന നല്‍കുകയാണ്.ക്ലബിന്‍റെ പല കോണില്‍ നിന്നും ബാര്‍ത്തിമ്യുവിന്റെ രാജിക്ക് വേണ്ടിയുള്ള മുറവിളി ഉയരുന്നുണ്ട്.
ലപ്പോര്‍ട്ട ക്ലബിലുള്ള തന്‍റെ വിശ്വസ്തരേയെല്ലാം കാണുകയും ഉടനെ തന്നെ ക്ലബിന്‍റെ സാമ്പതിക പ്രശ്നങ്ങള്‍ മാറാന്‍ തനിക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നത് നോക്കട്ടെ എന്നും ഗോളിന്‍റെ യുറ്റൂബ് ചാനലിന് നല്കിയ അഭിമുഘത്തില്‍ പറഞ്ഞു.ലപ്പോര്‍ട്ട ബാഴ്സയുടെ പ്രതാഭ കാലമായിരുന്ന 2003 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ ക്ലബിന്‍റെ പ്രസിഡന്‍റ് ആയിരുന്നു.