നെയ്മര്‍ തിരിച്ച് വരണം, എംഎസ്എന്‍ ബാഴ്സയ്ക്ക് വേണ്ടി ഇനിയും കളിക്കണം;മഷറാണോ
മുന്‍ ബാഴ്സ താരമായ ജാവിയര്‍ മഷറാണോ റാക്ക്1 ഇനിന് നല്കിയ അഭിമുഘത്തില്‍ ബ്രസീലിയന്‍ താരമായ നെയ്മര്‍ ബാഴ്സയിലേക്ക് തിരിച്ചുവരാനുള്ള തന്‍റെ ആഗ്രഹം പ്രകടിപ്പിച്ചു.അവരുടെ കളി താന്‍ മിസ് ചെയുന്നുവെന്നും,നെയ്മര്‍ ബാഴ്സയിലേക്ക് തിരിച്ചുവരണം എന്നും മഷറാണോ പറഞ്ഞു.
അവര്‍ മൂന്ന് പേര്‍ക്കും എങ്ങനെ കളികൊണ്ടുപോകാം എന്നറയാം.2015 ചാമ്പ്യന്‍സ് ലീഗ് ജുവന്‍റസിന് എതിരെയുള്ള ഫൈനല്‍ മല്‍സരം താന്‍ കണ്ടെന്നും അതില്‍ അവര്‍ മൂന്ന് പേരും കാഴ്ചവെച്ച പ്രകടനം അസാധ്യം ആണെന്നും മഷറാണോ കൂടിച്ചേര്‍ത്തു എന്നാല്‍ ബാഴ്സയുടെ കോച്ച് ക്വിക്കി സെത്തിയെന്‍ നെയ്മറിന്റെ വലിയ ആരാധകന്‍ ആണെങ്കിലും അദ്ദേഹത്തെ പോലെ ഒരു താരത്തിനെ തിരിച്ച് കൊണ്ടുവരാന്‍ വലിയ ബുദ്ധിമുട്ടാണെന്നും റാക്ക്1 ഇന് നല്‍കിയ മറ്റൊരു അഭിമുഘത്തില്‍ പറഞ്ഞു.