Foot Ball Top News

ഫെഡെറിക്കോ ചീസക്ക് വേണമെങ്കില്‍ ക്ലബ് വിടാമെന്ന് ഫിയോറെന്‍റീന പ്രസിഡന്‍റ്

April 16, 2020

ഫെഡെറിക്കോ ചീസക്ക് വേണമെങ്കില്‍ ക്ലബ് വിടാമെന്ന് ഫിയോറെന്‍റീന പ്രസിഡന്‍റ്

ഇറ്റാലിയന്‍  ക്ലബായ   ഫിയോറെന്‍റീനയിലെ താരമായ ഫെഡെറിക്കോ ചീസക്ക് താല്പര്യമെങ്കില്‍ ക്ലബ് വിടാമെന്ന് പ്രസിഡന്‍റായ റോക്കോ കോമിസ്സോ.ചീസയെ ടീമില്‍ എത്തിക്കാന്‍ ഇറ്റാലിയന്‍ ക്ലബുകളായ ജുവന്‍റസിനും ഇന്‍റര്‍ മിലാനും തമ്മില്‍ പോരാട്ടമാണ്.ചീസയെ യൂറോപ്പിലെ പല ക്ലബുകളുമായും  ട്രാന്‍സ്ഫര്‍ റൂമറുകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടാര്‍ന്നു.

 

22 വയസുള്ള താരത്തിന്‍റെ  ക്ലബുമായുള്ള   കോണ്‍ട്രാക്റ്റ് 2022ഇല്‍ തീര്‍ന്നേക്കും.എന്നാല്‍ തന്‍റെ ടീമിലെ താരത്തിന് തക്കതായ വില നല്കിയാല്‍ മാത്രമേ ട്രാന്‍സ്ഫര്‍ നടക്കുകയുള്ളൂ എന്നും കോമ്മിസ്സോ പറഞ്ഞു.ഈ സീസണില്‍ 23 മല്‍സരങ്ങളില്‍ നിന്നും ആറ് ഗോളുകളും മൂന്ന് അസിസ്റ്റുകളും ആണ് ചീസയുടെ സമ്പാദ്യം.മാനേജര്‍ റോക്കോ കൊമ്മിസോ ടോപ് കാല്‍ഷിയോ 24 ഇന് നല്കിയ അഭിമുഘത്തിലാണ് ക്ലബ്ബിന്‍റെ ഭാവി പരിപാടികളെ കുറിച്ച് മനസ്സ് തുറന്നത്.

Leave a comment