കാര്‍ലോസ് സോളര്‍ വലന്‍സിയയില്‍ തുടരുമെന്ന് ഏജന്റ്
വലന്‍സിയ താരമായ സോളര്‍ തന്റെ ബാക്കിയുള്ള കരിയര്‍ വലന്‍സിയയില്‍ തീര്‍ക്കും എന്നുഅദ്ദേഹത്തിന്റെ ഏജന്റ് പറഞ്ഞു.കുറച്ച് കാലമായി സോളറും ഇംഗ്ലീഷ് ക്ലബ് ആഴ്സണലുമായി ചേര്‍ത്ത് പല വാര്‍ത്തകളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.പോരാത്തതിന് ആഴ്സണല്‍ മാനേജര്‍ മൈക്കല്‍ അര്‍ട്ടേട്ട സോളറുടെ ആരാധകന് കൂടിയാണ്.തന്റെ ടീമിലേക്ക് സോളറെ എത്തിക്കാന്‍ നല്ല താല്പര്യമുള്ള ആളാണ് അര്‍ട്ടേട്ട.
23 വയസുള്ള സോളര്‍ 2005ഇലാണ് വലന്‍സിയയില്‍ എത്തിയത്.2016 ഇലാണ് സോളര്‍ തന്റെ ആദ്യ സീനിയര്‍ മല്‍സരം കളിക്കുന്നത്.ഇതുവരെ വലന്‍സിയയ്ക്ക് വേണ്ടി 141 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.തന്റെ കരിയറില്‍ ഇതുവരെ 11 ഗോളുകള്‍ സോളര്‍ നേടിയിട്ടുണ്ട്.ഈ കഴിഞ്ഞ ഡിസംബറില്‍ നാല് കൊല്ലത്തിനുള്ള കോണ്ട്രാക്റ്റ് സോളര്‍ സൈന്‍ ചെയ്തിട്ടുണ്ട്.കോണ്ട്രാക്റ്റ് കാലാവധി തീരുന്നത് 2023ഇലാണ്.അദ്ദേഹത്തിന് വലന്‍സിയ ഇട്ടിരിക്കുന്ന റിലീസ് ക്ലോസ് 150 മില്യണ്‍ യൂറോയാണ്.