സാനെ അടുത്ത സീസണില്‍ ബയേര്‍ണ്‍ മ്യൂണിക്കിലേക്ക്
മാഞ്ചെസ്റ്റര്‍ സിറ്റി യുവ താരമായ ലിറോയ് സാനെ അടുത്ത സീസണില്‍ ബയേര്‍ണ്‍ മ്യൂണിക്കിലേക്ക്.പോയേക്കും.നിലവിലെ സാനെയുടെ ക്ലബായ മാഞ്ചെസ്റ്റര്‍ സിറ്റി ബയേര്‍ണ്‍ മ്യൂണിക്കുയായി ധാരണയിലെത്തി എന്ന വാര്‍ത്ത മിറര്‍ പുറത്തുവിട്ടു. 24 വയസുള്ള ലിറോയ് സാനെയേ 70 മില്യണ്‍ യൂറോയ്ക്ക് ആണ് ബയേര്‍ണ്‍ മ്യൂണിക്ക് വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.
സാനെയുടെ സിറ്റിയുമായുള്ള കോണ്‍ട്രാക്റ്റ് 2020-21 സീസണില്‍ തീര്‍ന്നേക്കും.കഴിഞ്ഞ സീസണ്‍ മുതലേ സാനെയേ ടീമില്‍ എത്തിക്കാന്‍ ബയേണിന് താല്‍പര്യം ഉണ്ടായിരുന്നു. എന്നാല്‍ സാനെയേ നല്കാന്‍ സിറ്റി വലിയ തുക ചോദിച്ചിരുന്നു.ഈ സീസണില്‍ ലിറോയ് സനെയുടെ മോശം കാലം ആയിരുന്നു,പരിക്ക് മൂലം സീസണ്‍ നഷ്ടമായ സാനെയുടെ മൂല്യം കുത്തനെ ഇടിഞ്ഞു.നല്ല വിങര്‍മാരുള്ള ബയേര്‍ണ്‍ മ്യൂണിക്കില്‍ സാനെയുടെ റോള്‍ എന്തായിരിക്കുമെന്നത് ഫുട്ബോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന കാര്യമാണ്.