Foot Ball Top News

സൌദി രാജകുമാരന്‍ ന്യൂ കാസ്റ്റില്‍ യുണൈറ്റഡ് വാങ്ങിയേക്കും

April 15, 2020

സൌദി രാജകുമാരന്‍ ന്യൂ കാസ്റ്റില്‍ യുണൈറ്റഡ് വാങ്ങിയേക്കും

ഇംഗ്ലീഷ് ക്ലബായ ന്യൂ കാസില്‍ യുണൈറ്റഡിനെ സൌദി രാജകുമാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ വാങ്ങിയേക്കും.ഇംഗ്ലീഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ഇരു കൂട്ടരും ഒരു ധാരണയില്‍ എത്തി എന്ന് വേണം ധരിക്കാന്‍.ബിന്‍ സല്‍മാന്‍ ഏകദേശം 300 മില്യണ്‍ യൂറോയാണ് ന്യൂ കാസിലില്‍ നിക്ഷേപിക്കാന്‍ പോകുന്നത്.

 

ഇതോടെ മാഞ്ചെസ്റ്റര്‍ സിറ്റി ഉടമയായ ഷൈക്ക് മണ്‍സൂറിന് പറ്റിയ എതിരാളി പ്രീമിയര്‍ ലീഗില്‍ വന്നു എന്നതും ഫുട്ബോള്‍ ആരാധകര്‍ക്ക് ആവേശം നല്‍കുന്ന വാര്‍ത്തയാണ്.ന്യൂ കാസില്‍ ആരാധകര്‍ വാര്‍ത്തയെ നല്ല രീതിയിലാണ് വരവേറ്റത്.ഇപ്പോഴത്തെ ഉടമയായ മൈക്ക് അഷ്ലിയുടെ ക്ലബ് പ്രവര്‍ത്തനങ്ങളില്‍ ആരാധകര്‍ തീരെ തൃപ്തരല്ല.ന്യൂ കാസില്‍ യുണൈറ്റഡ് രണ്ട് പ്രാവശ്യം പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്താവുകയും പുതിയ താരങ്ങളെ വാങ്ങാത്തതും ആരാധകരെ ചൊടിപ്പിച്ചിരുന്നു.

 

 

 

 

 

 

Leave a comment