Foot Ball Top News

റൊണാള്‍ഡോ ജുവന്‍റസില്‍ തൃപ്തന്‍;റൂയി ആല്‍വസ്

April 15, 2020

റൊണാള്‍ഡോ ജുവന്‍റസില്‍ തൃപ്തന്‍;റൂയി ആല്‍വസ്

പോര്‍ച്ചുഗീസ് താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ജുവന്‍റസില്‍ ഇപ്പോള്‍ പൂര്‍ണ തൃപ്തന്‍ ആണെന്നും അദ്ദേഹം ഈ അടുത്തൊന്നും ക്ലബ് വിടുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും റൂയി ആല്‍വസ് പറഞ്ഞു.പോര്‍ച്ചുഗീസ് ക്ലബ് നാഷണല്‍ മദീരയുടെ പ്രസിഡന്‍റ് ആണ്  റൂയി ആല്‍വസ്.ഈ സമയത്ത് റൊണാള്‍ഡോയ്ക്കു പിച്ചില്‍ പരിശീലനം നടത്താന്‍ റൂയി ആല്‍വസ് തന്‍റെ  ടീമിന്‍റെ ഹോം ഗ്രൌണ്ട് തുറന്ന് കൊടുത്തിരുന്നു.അത് പിന്നീട് വിമര്‍ശനത്തിന് വഴി ഒരുക്കുയകയും ചെയ്തു.

 

 

റൊണാള്‍ഡോയുടെ മനസ്സില്‍ ഇപ്പോള്‍ ജുവന്‍റസിന് വേണ്ടി ട്രോഫികള്‍ നേടണം എന്ന് മാത്രമാണ് ഉള്ളത്.അദ്ദേഹം ഇവിടെ വരുന്നത് കൃത്യമായ സ്മയങ്ങളില്‍ അല്ല ചില ദിവസങ്ങളില്‍ രാവിലെയോ,ചില സമയങ്ങളില്‍ ഉച്ചക്കോ വൈകിയിട്ടോ വരും.ഇപ്പോഴും അദ്ദേഹം തന്‍റെ ആരോഗ്യ കാര്യങ്ങളില്‍ നല്ല രീതിയില്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും ആല്‍വസ് പറഞ്ഞു.

 

 

 

 

Leave a comment