Foot Ball Top News

ഞാന്‍ ഒരു ആഴ്സണല്‍ ആരാധകന്‍ ആയിരുന്നു;പോള്‍ പോഗ്ബ

April 15, 2020

ഞാന്‍ ഒരു ആഴ്സണല്‍ ആരാധകന്‍ ആയിരുന്നു;പോള്‍ പോഗ്ബ

മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരമായ പോള്‍ പോഗ്ബ ചെറുപ്പത്തില്‍ ആഴ്സണല്‍ ആരാധകന്‍ ആയിരുന്നു എന്നും ആഴ്സണല്‍ താരമായ തിയറി ഹെന്രി ആയിരുന്നു തന്‍റെ ആരാധനപാത്രമെന്നും യുണൈറ്റഡ് ഒഫീഷ്യല്‍ പോഡ്കാസ്റ്റില്‍ പറഞ്ഞു.തന്‍റെ നാട്ടുകാരനായ തിയറി ഹെന്രി അന്ന് തന്‍റെ ആവേശം ആയിരുന്നു എന്നും പോഗ്ബ കൂട്ടിച്ചേര്‍ത്തു.

 

തന്‍റെ സഹോദരന്‍ യുണൈറ്റഡ് ആരാധകനും താന്‍ ആഴ്സണല്‍ ആരാധകനും ആയിരുന്നു,പിന്നെ താന്‍ കുറച്ച് കഴിഞ്ഞ് യുണൈറ്റഡിലേക്ക് മാറുകയായിരുന്നു.പിന്നെ യുണൈറ്റഡിന്‍റെ യൂത്ത് ടീമിനെ ഇഷ്ട്ടമായപ്പോള്‍ യുണൈറ്റഡിനെ വിടാന്‍ തനിക്ക് ആയില്ലെന്നും പോഗ്ബ കൂട്ടിച്ചേര്‍ത്തു.2009 ഇല്‍ ആണ് പോഗ്ബ യുണൈറ്റഡിലേക്ക് എത്തുന്നത്,അതേ വര്‍ഷത്തില്‍ ഹെന്രി ആഴ്സണല്‍ ഉപേക്ഷിച്ച് സ്പാനിഷ് ക്ലബായ ബാഴ്സയിലേക്ക് പോകുകയും ചെയ്തു.ഇപ്പോള്‍ താന്‍ എങ്ങോട്ടും പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുണൈറ്റഡില്‍ നില്‍ക്കണം എന്നും ആണ് തന്‍റെ ആഗ്രഹം എന്നും പോഗ്ബ പറഞ്ഞു.

Leave a comment