Foot Ball Top News

ഇന്‍റര്‍ മിലാനില്‍ നിന്നും വിളി വന്നിരുന്നു;റിയാന്‍ ഗിഗ്സ്

April 15, 2020

ഇന്‍റര്‍ മിലാനില്‍ നിന്നും വിളി വന്നിരുന്നു;റിയാന്‍ ഗിഗ്സ്

മുന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്  താരം റിയാന്‍ ഗിഗ്സ്  ഒരു കാലത്ത് താന്‍ ക്ലബ് വിട്ടാലോ എന്ന് ആലോചിച്ചിരുന്നു എന്നും പിന്നെ താന്‍ തന്നെ തീരുമാനം മാറ്റുകയും ചെയ്തു എന്നും അദ്ദേഹം സ്കൈ സ്പോര്‍റ്റ്സിന് നല്‍കിയ ഇന്‍റര്‍വ്യൂവില്‍ പറഞ്ഞു.യുണൈറ്റഡിന് വേണ്ടി ഗിഗ്സ് 963 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.168 ഗോളുകള്‍ നേടാനും അദ്ദേഹത്തിനെ കൊണ്ട് കഴിഞ്ഞു.

 

2003 ഇല്‍ തന്‍റെ സഹ താരമായ ഡേവിഡ് ബെക്കാം റയല്‍ മാഡ്രിഡിലേക്ക് പോയപ്പോള്‍ തനിക്കും പുതിയ ചാലെഞ്ചുകള്‍ ഏറ്റെടുക്കണമെന്ന് തോന്നി,അകാലത്ത് ഇറ്റലി ക്ലബ് ഇന്‍റര്‍ മിലാന്‍ തന്നെ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും,എന്നാല്‍ തനിക്ക് യുണൈറ്റഡ് വിടാന്‍ തോന്നിയില്ലെന്നും,പുതിയ ചാലെഞ്ചുകള്‍ യുണൈറ്റഡിനൊപ്പം നേരിടാം എന്നും താന്‍  തീരുമാനിച്ചതായി  ഗിഗ്സ് പറഞ്ഞു.

Leave a comment