Foot Ball Top News

ബില്ലി ഗില്‍മോര്‍ കളി സ്കോള്‍സിന് സാമ്യം തോന്നിക്കുന്നത് ;ഫ്രാങ്ക് ലംപാര്‍ഡ്

April 14, 2020

ബില്ലി ഗില്‍മോര്‍ കളി സ്കോള്‍സിന് സാമ്യം തോന്നിക്കുന്നത് ;ഫ്രാങ്ക് ലംപാര്‍ഡ്

ചെല്‍സിയുടെ മാനേജര്‍ ഫ്രാങ്ക് ലംപാര്‍ഡ് തന്‍റെ ടീമിലെ യുവ താരമായ ബില്ലി ഗില്‍മോര്‍ വേള്‍ഡ് ക്ലാസ് താരം ആണെന്നും അദ്ദേഹം തന്‍റെ ഇഷ്ട്ട താരവും മുന്‍  മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരവും കൂടിയായിരുന്ന പോള്‍ സ്കോള്‍സിനെ ഓര്‍മിപ്പിക്കുന്നുവെന്നും പറഞ്ഞു.സ്ക്കൈയിന് നല്കിയ അഭിമുഘത്തിലാണ് സ്കോട്ടിഷ് യുവ താരത്തിനെ ലംപാര്‍ഡ് വാനോളം പുകഴ്ത്തിയത്.

 

ഈ സീസണില്‍  മികച്ച പ്രകടനമാണ് ഗില്‍മോര്‍ കാഴ്ച്ച വച്ചത്.ഈ സീസണില്‍ ലിവര്‍പൂളിനെതിരെയും എവര്‍ട്ടനെതിരെയും ഗില്‍മോറിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.ചെല്‍സിയുടെ ഭാവി എന്നുവരെ പോകുന്നു  ഗില്‍മോറിന്റ്റെ വിശേഷണങ്ങള്‍.ഈ അടുത്ത് റോയ് കീന്‍ ഗില്‍മോറിനെ പുകഴ്ത്തി പറഞ്ഞിരുന്നു.റോയ് കീന്‍ ആരെയും അങ്ങനെ പുകഴ്ത്തി പറയില്ലെന്നും എന്നാല്‍ നല്ലത് കണ്ടാല്‍ പ്രശംസ നല്‍കാന്‍ അദ്ദേഹത്തിന് മടിയില്ലെന്നും ലംപാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

Leave a comment