ബാഴ്സലോണ നേരിടാന്‍ പോകുന്നത് വമ്പന്‍ സാമ്പത്തിക കുരുക്ക്;വിക്ടര്‍ ഫോണ്ടേ
സ്പാനിഷ് ക്ലബ് ബാഴ്സ ഇനി നേരിടാന്‍ പോകുന്നത് വമ്പന്‍ സാമ്പത്തിക കുരുക്കുകള്‍ എന്ന് പ്രസിഡന്റ് ക്യാന്‍ഡിഡേറ്റ് ആയ വിക്ടര്‍ ഫോണ്ടേ.ബാഴ്സ വരും കാലങ്ങളില്‍ പാപ്പര്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു.ക്ലബ് അങ്കങ്ങള്കും മീഡിയ ക്കും എഴുതിയ കത്തിലാണ് അദ്ദേഹം ക്ലബ്ബിന്റെ ശോചനീയ അവസ്ഥ വിവരിച്ചത്.
ഇപ്പോഴത്തെ ബാഴ്സ പ്രസിഡന്റ് ബാര്ത്തിമിയൂ ക്ലബില്‍ അഴിമതി കാണിക്കുന്നെണ്ടെന്ന് പറഞ്ഞ് കളിക്കാര്‍ മൊത്തം ബാര്ത്തിമ്യുവിനെതിരാണ്.ബാര്ത്തിമ്യുവിന്റ്റെ കീഴില്‍ ആറ് ബോര്‍ഡ് അങ്കങ്ങള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്നേ രാജി വച്ചിരുന്നു.ക്ലബില്‍ കളിക്കാരും ബാര്ത്തിമ്യുവും തമിലുള്ള കലഹം എല്ലാവര്ക്കും അറിയുന്ന കാര്യമാണ്.കളിക്കാരെ വ്യക്തി ഹത്യ നടത്തി അവരുടെ സോഷ്യല്‍ ഇമേജ് തകര്‍ക്കാന്‍ ബാര്ത്തിമ്യു ശ്രമിച്ചിരുന്നു എന്നും വാര്‍ത്തകള്‍ ഉണ്ട്.






































