ഡെംബേലെയേ വില്‍ക്കാന്‍ കഴിയാതെ ബാഴ്സ
സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്ക് കൂനിന്മേല്‍ കുരു എന്നു പറയുന്നത് പോലെ അവരുടെ യുവ താരമായ ഡെംബേലെയേ വാങ്ങാന്‍ ഏത് ക്ലബിനും താല്‍പര്യം ഇല്ല.60 മില്യണ്‍ യൂറോയ്ക്ക് പോലും ഡെംബേലെ വിറ്റു പോകുന്നില്ല എന്നത് ക്ലബിനെ സംബന്ധിച്ച് വലിയ അടിയാണ്.എന്തെന്നാല്‍ ബാഴ്സ ഡെംബേലെയേ ബോറുസ്സിയ ഡോര്‍ട്ട് മുണ്ടില്‍ നിന്നും വാങ്ങിയത് 124 മില്യണ്‍ യൂറോയ്ക്കാണ്.2017 ഇല്‍ നെയ്മര്‍ പോയ വിടവിലാണ് ബാഴ്സ ഡെംബേലെയേ വാങ്ങിയത്.
ഡെംബേലെയുടെ കഴിവില്‍ അര്‍ക്കും ഒരു സംശയവുമില്ല,എന്നാല്‍ അദ്ദേഹത്തിന്റെ ഇടയ്കിടയ്ക്കുള്ള ഇന്‍ജുറി ആണ് അര്‍ക്കും അദ്ദേഹത്തിനെ വാങ്ങാന്‍ താല്‍പര്യം ഇല്ലാത്തത്.ഡ്രിബ്ലിങ്,പേസ്,ഫിനിഷിങ്,വീക്ക് ഫൂട്ടില്ല ഇതൊക്കെ അദ്ദേഹത്തിന്റെ പ്ലസ് പോയിന്റുകള്‍ ആണ്.മൂന്ന് കൊല്ലത്തിനിടെ 7 പ്രാവശ്യം മസില്‍ ഇഞ്ചുറീസ് വന്നിട്ടുണ്ട് ഡെംബെലേയ്ക്ക്.






































