Foot Ball Top News

ലൌതാരോ മാര്‍ട്ടിനസ് മികച്ച കളിക്കാരനാണ്,അവന്‍റൊപ്പം കളിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു;റൊമേലൂ ലൂക്കാക്കൂ

April 13, 2020

ലൌതാരോ മാര്‍ട്ടിനസ് മികച്ച കളിക്കാരനാണ്,അവന്‍റൊപ്പം കളിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു;റൊമേലൂ ലൂക്കാക്കൂ

ഇന്‍റര്‍  മിലാന്‍ താരം ലൂക്കാക്കു തന്‍റെ സഹതാരമായ ലൌതാരോ മാര്‍ട്ടിനസിനെ വാനോളം പുകഴ്ത്തി.ഇന്‍റര്‍ മിലാന്‍റെ ഈ സീസണിലെ മികച്ച പ്രകടനത്തില്‍ ഇരുവരുടെയും സംഭാവന വലുതാണ്.ഇരുവരും ഈ സീസണില്‍  ഇന്‍റര്‍മിലാന് വേണ്ടി 39 ഗോളുകള്‍  നേടി.ഇപ്പോള്‍ ഇന്‍റര്‍ മിലാന്‍ സീരി എയില്‍ മൂന്നാം സ്ഥാനതാണ്.

ലൌതാറോ മാര്‍ട്ടിനസ്സിന്‍റെ ഒപ്പം കളിക്കുന്നത് താന്‍ ആസ്വദിക്കുന്നു എന്നും ലൂക്കാക്കൂ കൂട്ടി ചേര്‍ത്തു.കളിക്കളത്തില്‍ ലൌത്താറോ ഒരു മൃഗമാണെന്നും അദ്ദേഹം പിച്ചില്‍ കാണിക്കുന്ന ആറ്റിട്യൂഡ് മികച്ചതാണെന്നും ലൂക്കാക്കൂ പറഞ്ഞു.ഇന്‍സ്റ്റഗ്രാം ലൈവില്‍ നടന്ന അഭിമുഘത്തിലാണ്  ലൂക്കാക്കൂ തന്‍റെ അഭിപ്രായം പറഞ്ഞത്.മാര്‍ട്ടിനസ് ഇനിയും ഏറെ മെച്ചപ്പെടുമെന്നും ലൂക്കാക്കൂ പറഞ്ഞു. സ്പാനിഷ് ക്ലബായ ബാഴ്സലോണ മാര്‍ട്ടിനസിന് 10 മില്യണ്‍ യൂറോ വാര്‍ഷിക ശംബളമായി നാല്‍കാമെന്ന് പറഞ്ഞിരുന്നു.

Leave a comment