Foot Ball Top News

ഈ സമ്മറില്‍ ഹാരി കേയ്നിനെ ടോട്ടന്‍ഹാം നല്‍കില്ല

April 13, 2020

ഈ സമ്മറില്‍ ഹാരി കേയ്നിനെ ടോട്ടന്‍ഹാം നല്‍കില്ല

ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമിന്റെ നായകനായ ഹാരി കേയ്നിനെ ഈ സമ്മറില്‍ ടോട്ടന്‍ഹാം നല്‍കിയേക്കില്ല.26 വയസുള്ള ഹാരി കെയ്ന്‍ ജൂണ്‍ 2018 ഇല്‍ ടോട്ടന്‍ഹാമുമായി ആറ് കൊല്ലത്തെ കോണ്‍ട്രാക്റ്റ് സൈന്‍ ചെയ്തിരുന്നു.ടോട്ടന്‍ഹാമിന്റെ എതിരാളികളായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഹാരി കേയ്നിനെ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.ക്ലബ് കേയ്ണിന് ഇട്ടിരിക്കുന്ന വില 200 മില്യണ്‍ യൂറോയാണ്.

 

എന്നാല്‍ ഇപ്പോള്‍ ടോട്ടന്‍ഹാമിലേ അവസ്ഥയും അത്രക്ക് പന്തിയല്ല.ക്ലബ് ഇപ്പോള്‍ വമ്പന്‍ നഷ്ട്ടത്തിലാണ് ഓടുന്നത്.അതുകൊണ്ട് തന്നെ 200 മില്യണ്‍ നല്കി കേയ്നിനെ വാങ്ങാന്‍ ഏതെങ്കിലും ക്ലബുകള്‍ തയാറയാല്‍ സാമ്പത്തിക ലാഭത്തിന് വേണ്ടി ടോട്ടന്‍ഹാം ട്രാന്‍സ്ഫര്‍ നടത്തിയേക്കും എന്നും വാര്‍ത്തകള്‍ ഉണ്ട്.ഫ്രഞ്ച് ക്ലബായ പിഎസ്ജി നെയ്മറിന് വേണ്ടി 222 മില്യണ്‍ നല്‍കിയത് ടോട്ടന്‍ഹാമിന് പ്രതീക്ഷ നല്‍കുന്നുണ്ടത്രേ.

Leave a comment