ഞാന്‍ ഇപ്പോള്‍ അടുക്കളയില്‍ കേറാറില്ല;ഈഡന്‍ ഹസാര്‍ഡ്
റയല്‍ മാഡ്രിഡ് താരം ഈഡന്‍ ഹസാര്‍ഡ് തന്‍റെ ശരീര ഭാരം കൂടുമോ എന്ന് ഭയന്ന് ഇപ്പോള്‍ അടുക്കളയില്‍ കേറാറില്ല എന്ന് പറഞ്ഞു.റയലില്‍ കഴിഞ്ഞ സമ്മറില്‍ എത്തിയ ഹസാര്‍ഡ് വല്ലാതെ തടിച്ചു എന്ന് പറഞ്ഞ് ധാരാളം പഴി കേട്ടിരുന്നു.ഇപ്പോള്‍ ക്വാറന്‍റൈന്‍ സമയത്ത് വീട്ടില്‍ ഒറ്റക്കാണെന്നും അടുക്കളയില്‍ ചെന്നാല്‍ ബണ്‍ കഴിക്കാന്‍ തോന്നുമെന്നും അതിനാല്‍ ഇപ്പോള്‍ അടുക്കളയില്‍ പോകാരില്ല എന്നും ഹസാര്‍ഡ് പറഞ്ഞു.

ഈ സീസണില്‍ പരിക്കേറ്റ് പുറത്തായ ഹസാര്‍ഡ് ഇപ്പോഴും പരിക്കില്‍ നിന്നും ഭേദപ്പെട്ട് വരുന്നതേയുള്ളൂ.ഇപ്പോള്‍ വീട്ടില്‍ ഇരുന്നു കൊണ്ട് വര്‍ക്ക് ഔട്ട് ചെയ്യുകയാണെന്നും ഹസാര്‍ഡ് പറഞ്ഞു.തന്‍റെ മകനേ താന്‍ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്നും,ഇടയ്കിടയ്ക്ക് താന്‍ അവനുമായി വീഡിയോ കോള്‍ ചെയ്യാറുണ്ടെന്നും ഹസാര്‍ഡ് അഭിപ്രായപ്പെട്ടു.